06
August 2020 - 1:11 am IST

Download Our Mobile App

Football

long-whistle-for-premier-league-season

പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ണ് ലോ​ങ് വി​സി​ല്‍

Published:28 July 2020

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഈ ​സീ​സ​ണി​ന് ലോ​ങ് വി​സി​ല്‍. അ​വ​സാ​ന ദി​വ​സ​ത്തെ നി​ര്‍ണാ​യ​ക​മാ​യ മ​ല്‍സ​ര​ങ്ങ​ളി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ചെ​ല്‍സി​യും അ​ടു​ത്ത സീ​സ​ണി​ലെ യു​വേ​ഫ ചാം​പ്യ​ന്‍സ് ലീ​ഗി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി.

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ ഈ ​സീ​സ​ണി​ന് ലോ​ങ് വി​സി​ല്‍. അ​വ​സാ​ന ദി​വ​സ​ത്തെ നി​ര്‍ണാ​യ​ക​മാ​യ മ​ല്‍സ​ര​ങ്ങ​ളി​ല്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡും ചെ​ല്‍സി​യും അ​ടു​ത്ത സീ​സ​ണി​ലെ യു​വേ​ഫ ചാം​പ്യ​ന്‍സ് ലീ​ഗി​ലേ​ക്കു നേ​രി​ട്ടു യോ​ഗ്യ​ത ക​ര​സ്ഥ​മാ​ക്കി. യു​ണൈ​റ്റ​ഡ് ലീ​ഗി​ല്‍ മൂ​ന്നാം​സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​പ്പോ​ള്‍ ചെ​ല്‍സി നാ​ലാ​മ​തു​മെ​ത്തി. യു​വേ​ഫ ചാം​പ്യ​ന്‍സ് ലീ​ഗ് ബെ​ര്‍ത്തി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ​ന്ന നി​ല​യി​ല്‍ ഏ​വ​രും ഉ​റ്റു​നോ​ക്കി​യ​ത് ര​ണ്ടു മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. ചെ​ല്‍സി- വോ​ള്‍ഫ്സ്, യു​ണൈ​റ്റ​ഡ്- ലെ​സ്റ്റ​ര്‍ സി​റ്റി മ​ല്‍സ​ര​ങ്ങ​ളാ​യി​രു​ന്നു ഇ​ത്. ഇ​വ​യി​ല്‍ ത​ന്നെ യു​ണൈ​റ്റ​ഡ്- ലെ​സ്റ്റ​ര്‍ അ​ങ്കം പ്ലേ​ഓ​ഫി​ന് തു​ല്യ​മാ​യി​രു​ന്നു. 
   
ലെ​സ്റ്റ​റി​ന്‍റെ മൈ​താ​ന​ത്തു ന​ട​ന്ന ക​ളി​യി​ല്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ളു​ടെ വി​ജ​യ​വു​മാ​യാ​ണ് യു​ണൈ​റ്റ​ഡ് ചാം​പ്യ​ന്‍സ് ലീ​ഗ് ടി​ക്ക​റ്റ് കൈ​ക്ക​ലാ​ക്കി​യ​ത്. ചെ​ല്‍സി​യാ​വ​ട്ടെ ഹോം ​മാ​ച്ചി​ല്‍ ഇ​തേ സ്‌​കോ​റി​നു വു​ള്‍വ്സി​നെ​യും തു​ര​ത്തി. ലീ​ഗി​ലെ മ​റ്റു മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ല​വി​ലെ ചാം​പ്യ​ന്‍മാ​രാ​യ ലി​വ​ര്‍പൂ​ള്‍ 3-1ന് ​ന്യൂ​കാ​സി​ലി​നെ​യും ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി 5-0ന് ​നോ​ര്‍വി​ച്ചി​നെ​യും കെ​ട്ടു​കെ​ട്ടി​ച്ചു. അ​വ​സാ​ന റൗ​ണ്ട് മ​ല്‍സ​ര​ങ്ങ​ളി​ല്‍ ആ​ഴ്സ​ണ​ല്‍ 3-2ന് ​വാ​ട്ഫോ​ര്‍ഡി​നെ​യും ബ്രൈ​റ്റ​ണ്‍ 2-1ന് ​ബേ​ണ്‍ലി​യെ​യും ബോ​ണ്‍മൗ​ത്ത് 3-1ന് ​എ​വ​ര്‍ട്ട​നെ​യ​യും സ​താം​പ്റ്റ​ണ്‍ ഇ​തേ സ്‌​കോ​റി​നു ഷെ​ഫീ​ല്‍ഡ് യു​ണൈ​റ്റ​ഡി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ടോ​ട്ട​നം ഹോ​ട്സ്പ​ര്‍- ക്രി​സ്റ്റ​ല്‍ പാ​ല​സ്, വെ​സ്റ്റ്ഹാം- ആ​സ്റ്റ​ണ്‍വി​ല്ല മ​ല്‍സ​ര​ങ്ങ​ള്‍ 1-1നു ​സ​മ​നി​ല​യി​ല്‍ പ​രി​യു​ക​യാ​യി​രു​ന്നു. ലി​വ​ര്‍പൂ​ള്‍ (99 പോ​യി​ന്‍റ്), സി​റ്റി (81), യു​നൈ​റ്റ​ഡ് (66), ചെ​ല്‍സി (66), ലെ​സ്റ്റ​ര്‍ (62) എ​ന്നി​ങ്ങ​നെ​യാ​ണ് ലീ​ഗി​ലെ ആ​ദ്യ​ത്തെ അ​ഞ്ചു സ്ഥാ​ന​ക്കാ​രു​ടെ പോ​യി​ന്‍റ് നി​ല. ലീ​ഗി​ലെ അ​വ​സാ​ന​ത്തെ മൂ​ന്നു സ്ഥാ​ന​ക്കാ​രാ​യ ബോ​ണ്‍മൗ​ത്ത് (34), വാ​ട്ഫോ​ര്‍ഡ് (34), നോ​ര്‍വി​ച്ച് (21) എ​ന്നി​വ​ര്‍ ത​രം​താ​ഴ്ത്ത​പ്പെ​ട്ടു. 
   
ലെ​സ്റ്റ​റി​നെ​തി​രേ യു​നൈ​റ്റ​ഡി​ന്‍റെ ര​ണ്ടു ഗോ​ളും ര​ണ്ടാം പ​കു​തി​യി​ലാ​യി​രു​ന്നു. ബ്രൂ​ണോ ഫെ​ര്‍ണാ​ണ്ട​സ് (71), ജെ​സ്സി ലി​ന്‍ഗാ​ര്‍ഡ് (90) എ​ന്നി​വ​രാ​ണ് യു​നൈ​റ്റ​ഡി​ന്‍റെ സ്‌​കോ​റ​ര്‍മാ​ര്‍. ഈ ​സീ​സ​ണി​ലെ എ​ട്ടാ​മ​ത്തെ ഗോ​ള്‍ കൂ​ടി​യാ​ണ് ജ​നു​വ​രി ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​ക​ത്തി​ല്‍ ടീ​മി​ലെ​ത്തി​യ ഫെ​ര്‍ണാ​ണ്ട​സ് യു​ണൈ​റ്റ​ഡി​നാ​യി നേ​ടി​യ​ത്. 
   
അ​ടു​ത്ത സീ​സ​ണി​ലെ യു​വേ​ഫ ചാം​പ്യ​ന്‍സ് ലീ​ഗി​നു യു​നൈ​റ്റ​ഡ് യോ​ഗ്യ​ത നേ​ടു​ന്ന കാ​ര്യം ഒ​രു ഘ​ട്ട​ത്തി​ല്‍ അ​സാ​ധ്യ​മാ​യി​രു​ന്നു. 13ാം സ്ഥാ​ന​ത്തേ​ക്കു വ​രെ പി​ന്ത​ള്ള​പ്പെ​ട്ട യു​നൈ​റ്റ​ഡ് ചാം​പ്യ​ന്‍സ് ലീ​ഗ് ക​ളി​ക്ക​ണ​മെ​ങ്കി​ല്‍ അ​ദ്ഭു​ത​ങ്ങ​ള്‍ ത​ന്നെ സം​ഭ​വി​ക്ക​ണ​മെ​ന്ന് പ​ല​രും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ദ്ഭു​തം സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച​താ​വ​ട്ടെ ടീ​മി​ന്‍റെ പു​തി​യ സെ​ന്‍സേ​ഷ​നാ​യി മാ​റി​യ പോ​ര്‍ച്ചു​ഗീ​സ് അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ല്‍ഡ​ര്‍ ഫെ​ര്‍ണാ​ണ്ട​സും. വോ​ള്‍ഫ്സി​നെ​തി​രേ മാ​സ​ണ്‍ മൗ​ണ്ട്, ഒ​ലി​വ​ര്‍ ജി​റൂ​ഡ് എ​ന്നി​വ​രു​ടെ ഗോ​ളു​ക​ള്‍ക്കാ​ണ് ഫ്രാ​ങ്ക് ലം​പാ​ര്‍ഡ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന ചെ​ല്‍സി വോ​ള്‍ഫ്സി​നെ തോ​ല്‍പ്പി​ച്ച​ത്. പു​തി​യ ചാം​പ്യ​ന്മാ​രാ​യ ലി​വ​ര്‍പൂ​ള്‍ ഒ​രു ഗോ​ളി​നു പി​റ​കി​ല്‍ നി​ന്ന ശേ​ഷ​മാ​ണ് ന്യൂ​സി​ലാ​ന്‍ഡി​ന്‍റെ ക​ഥ ക​ഴി​ച്ച​ത്. 
 
ഒ​ന്നാം മി​നി​റ്റി​ല്‍ത്ത​ന്നെ ഡ്വ​യ്റ്റ് ഗെ​യ്‌ൽ ന്യൂ​കാ​സി​ലി​നു ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തി​രു​ന്നു. വി​ര്‍ജി​ല്‍ വാ​ന്‍ഡൈ​ക്ക് (38), ഡി​വോ​ക്ക് ഒ​റി​ജി (59), സാ​ദി​യോ മാ​നെ (89) എ​ന്നി​വ​രി​ലൂ​ടെ ലി​വ​ര്‍പൂ​ള്‍ മി​ക​ച്ച ജ​യം കൊ​യ്യു​ക​യാ​യി​രു​ന്നു. വ​മ്പ​ന്‍ ജ​യ​ത്തോ​ടെ ത​ന്നെ സീ​സ​ണ്‍ അ​വ​സാ​നി​പ്പി​ച്ചാ​ണ് സി​റ്റി അ​ടു​ത്ത സീ​സ​ണി​നു ത​ങ്ങ​ള്‍ ത​യ്യാ​റാ​ണെ​ന്നു എ​തി​രാ​ളി​ക​ള്‍ക്കു മു​ന്ന​റി​യി​പ്പ് ന​ല്‍കി​യ​ത്. കെ​വി​ന്‍ ഡി​ബ്രു​യ്ന സി​റ്റി​ക്കാ​യി ഇ​ര​ട്ട​ഗോ​ള്‍ നേ​ടി. ഗ​ബ്രി​യേ​ല്‍ ജെ​സ്യൂ​സ്, റ​ഹീം സ്റ്റെ​ര്‍ലി​ങ്, റി​യാ​ദ് മെ​ഹ്റ​സ് എ​ന്നി​വ​രാ​ണ് മ​റ്റു സ്‌​കോ​റ​ര്‍മാ​ര്‍.

ജാമി വാർഡിക്ക് ഗോൾഡൻ ബൂട്ട്

ല​ണ്ട​ന്‍: ഏ​റെ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്ത് ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ മ​റ്റൊ​രു സീ​സ​ണ്‍കൂ​ടി അ​വ​സാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ലി​വ​ര്‍പൂ​ള്‍ ഇം​ഗ്ലീ​ഷ് രാ​ജാ​ക്ക​ന്മാ​രാ​യെ​ങ്കി​ലും പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി​യ​ത് ലെ​സ്റ്റ​ര്‍ സി​റ്റി​യു​ടെ ജാ​മി വാ​ര്‍ഡി​യാ​ണ്. 33-ാം വ​യ​സി​ലും ല​ക്ഷ്യം പി​ഴ​ക്കാ​ത്ത ബൂ​ട്ടു​ക​ളു​മാ​യി ക​ളം നി​റ​ഞ്ഞ വാ​ര്‍ഡി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് നേ​ടു​ന്ന പ്രാ​യം കൂ​ടി​യ താ​ര​മെ​ന്ന റെ​ക്കോ​ഡും സ്വ​ന്ത​മാ​ക്കി. സീ​സ​ണി​ല്‍ 23 ഗോ​ളും അ​ഞ്ച് അ​സി​സ്റ്റു​മാ​ണ് വാ​ര്‍ഡി​യു​ടെ പേ​രി​ലു​ള്ള​ത്. സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നോ​ട് തോ​റ്റ് ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത ന​ഷ്ട​മാ​യ​തി​നി​ട​യി​ലും ലെ​സ്റ്റ​റി​ന് ആ​ശ്വാ​സം ന​ല്‍കു​ന്ന നേ​ട്ട​മാ​ണ് വാ​ര്‍ഡി​യു​ടേ​ത്. 
   
യു​ണൈ​റ്റ​ഡി​നോ​ട് 0-2ന് ​തോ​റ്റ​തോ​ടെ ആ​ദ്യ നാ​ലി​ല്‍ നി​ന്ന് പു​റ​ത്താ​യ ലെ​സ്റ്റ​ര്‍ അ​ടു​ത്ത സീ​സ​ണി​ല്‍ യൂ​റോ​പ്പാ ലീ​ഗി​ല്‍ ക​ളി​ക്കും. 38 മ​ത്സ​ര​ത്തി​ല്‍ നി​ന്ന് 18 ജ​യ​വും എ​ട്ട് സ​മ​നി​ല​യും 12 തോ​ല്‍വി​യു​മ​ട​ക്കം 62 പോ​യി​ന്‍റാ​ണ് ഇ​ത്ത​വ​ണ ലെ​സ്റ്റ​ര്‍ നേ​ടി​യ​ത്. അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ ജ​യി​ച്ച​തോ​ടെ യു​ണൈ​റ്റ​ഡും ചെ​ല്‍സി​യും മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ​യാ​ണ് വാ​ര്‍ഡി ഇ​ത്ത​വ​ണ​ത്തെ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി​യ​ത്. 22 ഗോ​ളു​മാ​യി ആ​ഴ്സ​ണ​ലി​ന്‍റെ ഔ​ബ്മെ​യാ​ങും സ​താം​പ്റ്റ​ണി​ന്‍റെ ഡാ​നി ഇ​ന്‍ഗ​സും തൊ​ട്ടു​പി​ന്നാ​ലെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​റ്റ ഗോ​ളി​ല്‍ വാ​ര്‍ഡി സു​വ​ര്‍ണ​ബൂ​ട്ട് സ്വ​ന്ത​മാ​ക്കി. ഇ​ത്ത​വ​ണ​ത്തെ ലെ​സ്റ്റ​റി​ന്‍റെ കു​തി​പ്പി​ന് നി​ര്‍ണാ​യ​ക പ​ങ്കാ​ണ് വാ​ര്‍ഡി വ​ഹി​ച്ച​ത്. 
   
ഇ​തൊ​രു മി​ക​ച്ച വ്യ​ക്തി​ഗ​ത നേ​ട്ട​മാ​ണെ​ന്നും അ​വ​ന്‍റെ ഗോ​ളു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​തു​വ​രെ എ​ത്തി​ല്ലാ​യി​രു​ന്നു​വെ​ന്നും ലെ​സ്റ്റ​ര്‍ സി​റ്റി കോ​ച്ച് ബ്ര​ണ്ട​ന്‍ റോ​ഡ്ജി​യേ​ഴ്സ് പ​റ​ഞ്ഞു. വാ​ര്‍ഡി​ക്കൊ​പ്പം പ്ര​വ​ര്‍ത്തി​ക്കു​ക സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മ​ഹ​ത്താ​യ മ​നോ​ഭാ​വ​വും ഗു​ണ​വു​മു​ള്ള​യാ​ളാ​ണ് വാ​ര്‍ഡി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. ഇം​ഗ്ല​ണ്ട് താ​ര​മാ​യ വാ​ര്‍ഡി 2012ലാ​ണ് ലെ​സ്റ്റ​റി​ലെ​ത്തി​യ​ത്. ക്ല​ബ്ബി​നൊ​പ്പം 274 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​യി 123 ഗോ​ളും വാ​ര്‍ഡി നേ​ടി​യി​ട്ടു​ണ്ട്. 2015 മു​ത​ല്‍ ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ താ​രം 26 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഏ​ഴ് ഗോ​ളും നേ​ടി. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ ബ്ര​സീ​ലി​യ​ന്‍ ഗോ​ളി എ​ഡേ​ഴ്സ​നാ​ണ് ഗോ​ള്‍ഡ​ന്‍ ഗ്ലൗ ​ല​ഭി​ച്ചു. 


വാർത്തകൾ

Sign up for Newsletter



top