06
August 2020 - 1:41 am IST

Download Our Mobile App

Gulf

Accident, UAE, Died

യുഎയില്‍ അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേർ മരിച്ചു

Published:28 July 2020

കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48), ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്. റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തിലാണ് സംഭവം

റാസല്‍ഖൈമ: യുഎയില്‍ അറ്റകുറ്റപ്പണിക്കിടെ ട്രക്കിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മലയാളി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കൊല്ലം ഇരവിച്ചിറ പടിഞ്ഞാറ് കുറ്റിയില്‍ വീട്ടില്‍ നിസാര്‍ (48), ഒപ്പമുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശി എന്നിവരാണ് മരിച്ചത്. റാസല്‍ഖൈമയിലെ ജസീറയിലെ സ്ഥാപനത്തിലാണ് സംഭവം.

സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തില്‍ ബംഗ്ലാദേശ് സ്വദേശി സംഭവ സ്ഥലത്തുവച്ചും നിസാര്‍ പിന്നീട് ആശുപത്രിയിലുമാണ് മരിച്ചത്.കഴിഞ്ഞ പത്ത് വര്‍ഷമായി യുഎഇയിലുള്ള നിസാര്‍, വിസ ക്യാന്‍സല്‍ ചെയ്ത് അടുത്ത മാസം നാട്ടില്‍ പോകാനിരിക്കുകയായിരുന്നു. ഭാര്യ: ഷീജ. ഹമീദ് കുട്ടി -ഖദീജ ബീവി ദമ്പതികളുടെ മകനാണ്.


വാർത്തകൾ

Sign up for Newsletter



top