06
August 2020 - 12:58 am IST

Download Our Mobile App

Analysis

Report

വി​ദേ​ശ​പ​ണം വ​ര​വ് കു​റ​യു​ന്നു

Published:28 July 2020

ആ​ഗോ​ള ത​ല​ത്തി​ല്‍ കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ലോ​ക്ഡൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തും നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യ​വു​മൊ​ക്കെ വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ വ​രു​മാ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി​യ​താ​ണ് കു​റ​വി​ന് കാ​ര​ണം.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തേ​ക്ക് വി​ദേ​ശ​ത്തു നി​ന്ന് പ്ര​വാ​സി​ക​ള​യ​ക്കു​ന്ന പ​ണ​ത്തി​ല്‍ ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍ഷം 21 ശ​ത​മാ​ന​ത്തോ​ളം കു​റ​വ് വ​രാ​മെ​ന്ന് സ്വി​സ് ബാ​ങ്കി​ങ് ഗ്രൂ​പ്പാ​യ യു​ബി​എ​സി​ന്‍റെ റി​പ്പോ​ര്‍ട്ട്. ആ​ഗോ​ള ത​ല​ത്തി​ല്‍ കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ലോ​ക്ഡൗ​ണി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തും നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക മാ​ന്ദ്യ​വു​മൊ​ക്കെ വി​ദേ​ശ ഇ​ന്ത്യ​ക്കാ​രു​ടെ വ​രു​മാ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ കു​റ​വ് വ​രു​ത്തി​യ​താ​ണ് കു​റ​വി​ന് കാ​ര​ണം.

വി​ദേ​ശ​ത്തു നി​ന്ന് പ്ര​വാ​സി​ക​ളി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ​ണ​മെ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ ഒ​ന്നാ​മ​താ​ണ് ഇ​ന്ത്യ. 7600 കോ​ടി ഡോ​ള​റാ​ണ് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ​യി​ലേ​ക്കെ​ത്തി​യ പ​ണം. രാ​ജ്യ​ത്തി​ന്‍റെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 2.7 ശ​ത​മാ​നം വ​രു​മി​ത്. 150 കോ​ടി ഡോ​ള​റി​ലേ​റെ എ​ത്തു​ന്ന കേ​ര​ള​മാ​ണ് വി​ദേ​ശ​നാ​ണ്യം സ​മ്പാ​ദി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മു​ന്നി​ല്‍. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് വി​ദേ​ശ പ​ണ​മി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ലാ​കു​മെ​ന്ന സ്ഥി​തി​യാ​ണ്.

ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ കൊ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍ന്ന് ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം നി​ല​ച്ച​പ്പോ​ള്‍ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ക്ക് തൊ​ഴി​ല്‍ ന​ഷ്ട​മോ ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യോ നേ​രി​ടേ​ണ്ടി വ​ന്നി​രി​ക്കു​ന്ന​ത് വി​ദേ​ശ​ത്തു നി​ന്നു​ള്ള പ​ണം വ​ര​വി​നെ വ​ലി​യ തോ​തി​ല്‍ ബാ​ധി​ച്ചി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല, എ​ണ്ണ​വി​ല​യി​ല്‍ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ വി​ല​ത്ത​ക​ര്‍ച്ച​യും ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ സ്ഥി​തി മോ​ശ​മാ​ക്കി​യി​ട്ടു​ണ്ട്. യു​ബി​എ​സി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് എ​ണ്ണ​വി​ല​യി​ല്‍ ഉ​ണ്ടാ​കു​ന്ന 10 ശ​ത​മാ​നം കു​റ​വ് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള പ​ണം വ​ര​വി​ല്‍ ഏ​ഴു ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വ് വ​രു​ത്തു​മെ​ന്നാ​ണ്.

ഗ​ള്‍ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം തൊ​ഴി​ലി​നെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്. മ​ല​യാ​ളി പ്ര​വാ​സി​ക​ളി​ല്‍ 90 ശ​ത​മാ​ന​ത്തി​ലേ​റെ ഇ​ത്ത​രം തൊ​ഴി​ലാ​ളി​ക​ളാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന ഈ ​തൊ​ഴി​ലാ​ളി​ക​ള്‍ ഓ​രോ മാ​സ​വും നേ​ടു​ന്ന വ​രു​മാ​നം വീ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ദേ​ശ പ​ണം വ​ര​വ് വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണം.


വാർത്തകൾ

Sign up for Newsletter



top