01
December 2020 - 8:59 am IST

Download Our Mobile App

Gulf

missile

അൽ ദഫ്ര വ്യോമതാവളത്തിനു സമീപം ഇറേനിയൻ മിസൈൽ

Published:29 July 2020

ഇറാന്‍റെ സൈനികാഭ്യാസത്തിന്‍റെ ഭാഗമായാണ് മിസൈൽ ഉപയോഗമുണ്ടായതെന്നാണു പറയുന്നത്. എന്നാൽ, മിസൈലുകളെക്കുറിച്ചുള്ള റിപ്പോർട്ട് അൽപ്പം ആശങ്ക സൃഷ്ടിച്ചു. യുഎസ്, ഫ്രഞ്ച് വ്യോമതാവളമാണ് അൽ ദഫ്ര.

ദുബായ്: ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കു കൊണ്ടുപോകുന്ന അഞ്ച് റഫാൽ വിമാനങ്ങൾ ഇറക്കിയിരിക്കുന്ന യുഎഇയിലെ അൽ ദഫ്ര വ്യോമതാവളത്തിനു സമീപം കടലിൽ ഇറേനിയൻ മിസൈൽ പതിച്ചതായി റിപ്പോർട്ട്. ഇറാന്‍റെ സൈനികാഭ്യാസത്തിന്‍റെ ഭാഗമായാണ് മിസൈൽ ഉപയോഗമുണ്ടായതെന്നാണു പറയുന്നത്. എന്നാൽ, മിസൈലുകളെക്കുറിച്ചുള്ള റിപ്പോർട്ട് അൽപ്പം ആശങ്ക സൃഷ്ടിച്ചു. യുഎസ്, ഫ്രഞ്ച് വ്യോമതാവളമാണ് അൽ ദഫ്ര.

അൽ ദഫ്രയിലെയും ഖത്തറിലെ അൽ ഉദീദിലെയും വ്യോമതാവളങ്ങൾക്കു സമീപം മൂന്ന് ഇറേനിയൻ മിസൈലുകൾ കടലിൽ പതിച്ചെന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. മിസൈലുകൾ വരുന്നുണ്ടെന്ന് സൂചന ലഭിച്ച യുഎസ് വ്യക്തമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും പറയുന്നു. മിസൈൽ സൂചന ലഭിച്ചതോടെ വ്യോമതാവളങ്ങൾ ജാഗ്രതയിലായെന്നും എന്നാൽ, മിസൈലുകൾ എത്തിയില്ലെന്നുമാണ് സിഎന്‍എൻ റിപ്പോർട്ട് ചെയ്തത്.

പേർഷ്യൽ ഗൾഫിലെ ഇറാന്‍റെ നടപടികളെ യുഎസ് നാവിക സേന അപലപിച്ചതായി ബിബിസി കറസ്പോണ്ടന്‍റ് പറഞ്ഞു. ഇറേനിയൻ മിസൈൽ അഭ്യാസം മുൻനിർത്തി അൽ ദഫ്രയിലെ യുഎസ് സൈനികരോട് ബങ്കറുകളിൽ കഴിയാൻ നിർദേശിച്ചതായും ബിബിസി പറയുന്നു.


വാർത്തകൾ

Sign up for Newsletter



top