06
August 2020 - 12:11 am IST

Download Our Mobile App

Europe

visa

കൊച്ചിയിലെയും ബംഗളൂരുവിലെയും ജര്‍മന്‍ വിസ സെന്‍ററുകള്‍ അപ്പോയിന്‍റ്മെന്‍റ് നല്‍കിത്തുടങ്ങി

Published:29 July 2020

ഫാമിലി റീയൂണിയന്‍, അതിവിദഗ്ധ തൊഴിലുകള്‍ എന്നീ മേഖലകളിലെ വിസ കാലഹരണപ്പെട്ടവര്‍ക്ക് കൊച്ചിയിലും ബംഗളൂരുവിലും അപ്പോയിന്‍റ്മെന്‍റുകള്‍ ബുക്ക് ചെയ്യാം.

ബര്‍ലിന്‍: കൊറോണവൈറസ് ബാധ കാരണം നിര്‍ത്തിവച്ചിരുന്ന വിസ പ്രോസസിങ് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന്‍റെ ഭാഗമായി ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍ കൊച്ചിയിലെ വിഎഫ്എസ് വിസ ആപ്ലിക്കേഷന്‍ സെന്‍ററും വീണ്ടും അപ്പോയിന്‍റ്മെന്‍റുകള്‍ നല്‍കിത്തുടങ്ങി. ലോക്ക്ഡൗണ്‍ സമയത്ത് മുടങ്ങിക്കിടന്ന അപേക്ഷകള്‍ക്കാണ് ആദ്യ പരിഗണന.

ഫാമിലി റീയൂണിയന്‍, അതിവിദഗ്ധ തൊഴിലുകള്‍ എന്നീ മേഖലകളിലെ വിസ കാലഹരണപ്പെട്ടവര്‍ക്ക് കൊച്ചിയിലും ബംഗളൂരുവിലും അപ്പോയിന്‍റ്മെന്‍റുകള്‍ ബുക്ക് ചെയ്യാം. ഇവര്‍ക്ക് വിസ റീഇഷ്യൂ ചെയ്തു നല്‍കും.
പുതിയ വിസ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. ഇതു തുടങ്ങുന്ന മുറയ്ക്ക് വെബ്‌സൈറ്റിലൂടെയും ഫെയ്‌സ്ബുക്ക് പേജിലൂടെയും അറിയിപ്പ് നല്‍കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top