06
August 2020 - 12:39 am IST

Download Our Mobile App

Special

saegull

ഇടനെഞ്ച് തുളച്ചുക്കയറിയ അമ്പുമായി ഈ കടൽക്കാക്ക ജീവിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസം !

Published:29 July 2020

ആന്തരികാവയവങ്ങളിൽ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്.

കൈയിലൊരു മുള്ളു കൊണ്ടാലോ കത്തിക്കൊണ്ട് മുറിഞ്ഞാലോ ഒക്കെ ചിലപ്പോൾ നമ്മുക്ക് വേദന സഹിക്കാൻ പ്രയാസമായിരിക്കുമല്ലേ. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ കണ്ടാൽ നമ്മളൊന്ന് ഞെട്ടും. കാരണം കഴിഞ്ഞ രണ്ടു മാസത്തോളമായി ഒരു കടൽകാക്ക ജീവിക്കുന്നത് തന്‍റെ ഇടനെഞ്ചിൽ തുളഞ്ഞുകയറിയ ഒരു അമ്പുമായാണ്. ലങ്കാ ഷെയറിലെ കെഎഫ്‌സി ഡ്രൈവ് ത്രൂവിലൂടെ വണ്ടിയുമായി വന്ന ജെയിംസ് സ്‌ക്വയർ എന്ന മനുഷ്യനും ഇത് കണ്ട് ആദ്യം ഒന്ന് നടുങ്ങി.

ഏകദേശം ഇരുപത്തഞ്ചിഞ്ചോളം നീളമുണ്ട്‌ ഈ കടൽക്കാക്കയുടെ നെഞ്ചിലൂടെ തുളച്ചു കയറിയിരിക്കുന്ന അമ്പിന്. നെഞ്ചുത്തുളച്ച് അകത്തുകയറിയ ആ അമ്പിന്‍റെ കൂർത്തമുന കടൽ കാക്കയുടെ വാലിന്‍റെ അടുത്തായി പുറത്തേക്ക് കടന്നിരിപ്പുണ്ട്. ആരോ ഈ പക്ഷിയെ തന്‍റെ ക്രോസ് ബോ കൊണ്ട് അമ്പെയ്തതാകാനാണ് സാധ്യത എന്നാണ് ജെയിംസ് പറയുന്നത്. കടൽകാക്കയുടെ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളിൽ ഒന്നും സ്പർശിക്കാതെയാണ് ഈ അമ്പ് നെഞ്ചുതുളച്ച് വാലറ്റം വരെ ചെന്നിട്ടുള്ളത് എന്നാണ് തോന്നുന്നത്. ഇങ്ങനെ ഒരു പരുക്കേറ്റതിന്‍റേതായ യാതൊരു ലക്ഷണങ്ങളും ഈ പക്ഷി കാണിക്കുന്നില്ല എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

ഒരു കൂസലുമില്ലാതെ നടക്കുന്ന കടൽക്കാക്കയാണ് വിഡിയോയിൽ. പക്ഷിയുടെ ദേഹത്ത് ചോരയും ദൃശ്യമല്ല. ഈ വിഡിയോ വൈറലായതോടെ പക്ഷിയെ എങ്ങനെയെങ്കിലും പിടികൂടി എത്രയും പെട്ടെന്ന് ഒരു വെറ്ററിനറി സർജന്‍റെ അരികിൽ എത്തിക്കാനും  അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനും ആവശ്യപ്പെടുകയാണ് പലരും.

ചിപ്സും മറ്റും നൽകി പക്ഷിയെ അടുത്തെത്തിക്കാൻ പലരും ശ്രമിച്ചു എങ്കിലും ഒരു പരിധിക്കപ്പുറത്തേക്ക് വരാൻ ആ പക്ഷി മുതിർന്നില്ല. ആരെങ്കിലും അടുത്തേക്ക് ചെന്നാൽ, ഉടൻ പറന്നകലുകയാണ് കടൽക്കാക്ക. സംഭവം പ്രദേശത്തെ മൃഗസംരക്ഷണ വകുപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top