01
December 2020 - 8:55 am IST

Download Our Mobile App

Special

elephant

ഒഴുക്കിൽപ്പെട്ട കുഞ്ഞുങ്ങളെ കരയ്ക്കു കയറ്റാനുള്ള അമ്മ ആനയുടെ ശ്രമം; വിഡിയോ

Published:29 July 2020

ചില നേരങ്ങളിൽ മനുഷ്യരേക്കാൾ വിവേകവും സ്നേഹവും മൃഗങ്ങൾ കാണിക്കാറുണ്ട്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അമ്മമാർക്ക് മക്കളോടുള്ള സ്നേഹവും കരുതലുമൊക്കെ കാണിച്ചുതരുന്ന നിരവധി വിഡിയോകൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ചില നേരങ്ങളിൽ മനുഷ്യരേക്കാൾ വിവേകവും സ്നേഹവും മൃഗങ്ങൾ കാണിക്കാറുണ്ട്. അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഒഴുക്കുള്ള പുഴയിൽ നിന്ന് കരയിലേക്ക് കയറാൻ ശ്രമിക്കുന്ന രണ്ട് ആനക്കുട്ടികളും അവരെ രക്ഷിക്കാൻ ശ്രമം നടത്തുന്ന അമ്മ ആനയുമാണ് വിഡിയോയിൽ. ഏറെ പണിപ്പെട്ടാണ് അമ്മയാന കുഞ്ഞുങ്ങളെ തുമ്പിക്കൈ കൊണ്ട് കരയിലേക്ക് പിടിച്ചുകയറ്റുന്നത്. അമ്മമാരുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നാണ് വിഡിയോയ്ക്ക് വരുന്ന കമന്‍റുകൾ. അസമിലെ ഉദൽഗുരുയിൽ നിന്ന് പകർത്തിയ ദൃശ്യമാണിത്.

 


വാർത്തകൾ

Sign up for Newslettertop