06
August 2020 - 12:45 am IST

Download Our Mobile App

Special

tiger

ദേ കിട്ടി...കിട്ടിയില്ല; കടുവയെ പറ്റിച്ച് മുങ്ങി താറാവ്, വിഡിയോ വൈറൽ

Published:30 July 2020

കടുവ അടുത്തെത്തിയതും താറാവ് ഒറ്റ മുങ്ങൽ. പിന്നീടുള്ള കടുവയുടെ എക്സപ്രഷനാണ് ചിരിപ്പടർത്തുന്നത്. താറാവ് മുങ്ങിയ ഉടനെ കടുവ അന്തം വിട്ട് ചുറ്റും നോക്കുകയാണ്.

ഇര പിടിക്കുന്നതിൽ വിദഗ്ധരാണ് കടുവകൾ. എന്നാൽ കടുവയെപ്പറ്റിച്ച് മുങ്ങിയ ഒരു താറാവാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വെള്ളത്തിലിറങ്ങി താറാവിനെ പിടിക്കാൻ ശ്രമിക്കുന്ന കടുവയും മുങ്ങാംകുഴിയിട്ട് രക്ഷപ്പെടുന്ന താറാവും ആണ് വിഡിയോയിലുള്ളത്. ഒൻപത് സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ രണ്ട് വർഷം മുൻപത്തേ ആണെങ്കിലും ആഗോള കടുവാ ദിനത്തിൽ ഈ വിഡിയോ വീണ്ടും ആളുകൾ റീപോസ്റ്റ് ചെയ്യുകയായിരുന്നു. എന്തായാലും സംഭവം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

താറാവിനരികിലേക്ക് പതിയെ നീന്തിയെത്തുകയാണ് കടുവ. എന്നാൽ ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലാണ് താറാവിന്‍റെ നിൽപ്പ്. കടുവ അടുത്തെത്തിയതും താറാവ് ഒറ്റ മുങ്ങൽ. പിന്നീടുള്ള കടുവയുടെ എക്സപ്രഷനാണ് ചിരിപ്പടർത്തുന്നത്. താറാവ് മുങ്ങിയ ഉടനെ കടുവ അന്തം വിട്ട് ചുറ്റും നോക്കുകയാണ്.

അപ്പോഴാണ് താറാവ് കടുവയുടെ പിന്നിൽ പൊങ്ങിയത്. പിന്നെ വേഗം ദൂരേയ്ക്ക് നീന്തി രക്ഷപ്പെടുകയാണ് താറാവ്. നിരവധി പേർ താറാവിനെ അഭിനന്ദിച്ചെത്തിയിട്ടുണ്ട്. കടുവയെ ഓർത്ത് സങ്കടപ്പെടുന്നവരും കുറവല്ല.

 


വാർത്തകൾ

Sign up for Newsletter



top