06
August 2020 - 1:01 am IST

Download Our Mobile App

Wellness

home-care-model-treatment-for-covid

കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഇ​നി "ഹോം ​കെ​യ​ർ'

Published:31 July 2020

# സ്വ​ന്തം ലേ​ഖ​ക​ൻ

സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഇ​നി "ഹോം ​കെ​യ​ർ' രീ​തി പ​രീ​ക്ഷി​ക്കു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ർ​ക്ക് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഇ​നി "ഹോം ​കെ​യ​ർ' രീ​തി പ​രീ​ക്ഷി​ക്കു​ന്നു. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ർ​ക്ക് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ ന​ട​പ്പി​ലാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ അ​വ​ബോ​ധം ഗു​ണം ചെ​യ്യു​മെ​ന്ന​തി​നാ​ലാ​ണ് ആ​ദ്യം അ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ​ന്നാ​ല്‍ ആ​രെ​യും നി​ര്‍ബ​ന്ധി​ച്ച് ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ വി​ടി​ല്ല. താ​ത്പ​ര്യ​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍ക​ണം.

ചെ​റി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​നി​ലാ​ക്കാ​മെ​ന്ന് ഐ​സി​എം​ആ​ര്‍ ജൂ​ലൈ ര​ണ്ടി​ന് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​ത് മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും ന​ട​പ്പി​ലാ​ക്കി. ആ ​ഗൈ​ഡ് ലൈ​ന്‍ അ​ടി​സ്ഥാ​ന​മാ​ക്കി ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ കേ​ര​ള​ത്തി​ലും ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് വി​ദ​ഗ്ധ സ​മി​തി ശു​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ട്. കൊ​വി​ഡ് ബാ​ധി​ച്ച ബ​ഹു​ഭൂ​രി​പ​ക്ഷം ആ​ളു​ക​ള്‍ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ല. ഇ​വ​ര്‍ക്ക് വ​ലി​യ ചി​കി​ത്സ ആ​വ​ശ്യ​വു​മി​ല്ല. ഇ​വ​ര്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​ര്‍ത്താ​തി​രി​ക്കാ​നാ​ണ് സി​എ​ഫ്എ​ല്‍ടി​സി​ക​ളി​ല്‍ കി​ട​ത്തു​ന്ന​ത്. വീ​ട്ടി​ല്‍ ക​ഴി​ഞ്ഞെ​ന്നു ക​രു​തി പ്ര​ത്യേ​ക പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഒ​രു കാ​ര​ണ​വ​ശാ​ലും മു​റി​വി​ട്ട് പു​റ​ത്തി​റ​ങ്ങ​രു​ത്; ഐ​സൊ​ലേ​ഷ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ പൂ​ര്‍ണ​മാ​യും പാ​ലി​ക്കാ​നാ​വ​ണം.

രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​ര്‍ക്കാ​ണ് ഹോം ​കെ​യ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക. ടെ​ലി​ഫോ​ണി​ക് മോ​ണി​റ്റ​റി​ങ്, സ്വ​യം നി​രീ​ക്ഷി​ച്ച് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​ൽ, ഫിം​ഗ​ര്‍ പ​ള്‍സ് ഓ​ക്സി​മെ​ട്രി റെ​ക്കോ​ര്‍ഡ് എ​ന്നി​വ​യാ​ണ് ഹോം ​ഐ​സൊ​ലേ​ഷ​നി​ല്‍ പ്ര​ധാ​നം. ത്രി​ത​ല മോ​ണി​റ്റ​റി​ങ് സം​വി​ധാ​ന​മാ​ണ് ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ജെ​പി​എ​ച്ച്എ​ൻ, ആ​ശാ വ​ര്‍ക്ക​ര്‍, വ​ള​ന്‍റി​യ​ര്‍ എ​ന്നി​വ​രാ​രെ​ങ്കി​ലും നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ല്‍ അ​വ​രെ സ​ന്ദ​ര്‍ശി​ച്ച് വി​ല​യി​രു​ത്തും. വി​ദ​ഗ്ധ ഡോ​ക്റ്റ​ര്‍മാ​രു​ടെ മേ​ല്‍നോ​ട്ട​വു​മു​ണ്ടാ​കും. ആ​രോ​ഗ്യ നി​ല​യി​ല്‍ എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​കു​ന്നെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ലാ​ക്കും.

കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പ​രീ​ക്ഷി​ച്ച് വി​ജ​യി​ച്ച​താ​ണ് ഹോം ​ക്വാ​റ​ന്‍റൈ​ൻ. രോ​ഗം മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രാ​തി​രി​ക്കാ​ന്‍ വീ​ട്ടി​ല്‍ ടോ​യ്‌​ല​റ്റ് ഉ​ള്ള ഒ​രു മു​റി​യി​ല്‍ ഒ​റ്റ​യ്ക്കു ക​ഴി​യു​ന്ന രീ​തി​യാ​ണ് ഹോം ​ക്വാ​റ​ന്‍റൈ​ൻ. ഇ​തി​നു ക​ഴി​യാ​ത്ത​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും പു​റ​ത്തി​റ​ങ്ങി​യാ​ല്‍ വീ​ട്ടി​ലെ മ​റ്റു​ള്ള​വ​ര്‍ക്ക് രോ​ഗം പ​ക​രു​മെ​ന്ന അ​വ​ബോ​ധ​മു​ണ്ട്.  വ​ള​രെ കു​റ​ച്ച് പേ​രാ​ണ് ക്വാ​റ​ന്‍റൈ​ന്‍ നി​ര്‍ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടു​ള്ള​ത്. അ​വ​ര്‍ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.


വാർത്തകൾ

Sign up for Newsletter



top