06
August 2020 - 12:41 am IST

Download Our Mobile App

Mollywood

maniara.jpg

മണിയറയിലെ അശോകൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

Published:31 July 2020

 വെയ് ഫെയ്‌ററിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻആണ് ചിത്രം നിർമിക്കുന്നത്

മണിയറയിലെ അശോകൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ഷംസു സൈബയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.   വെയ് ഫെയ്‌ററിന്റെ ബാനറിൽ നടൻ ദുൽഖർ സൽമാൻആണ് ചിത്രം നിർമിക്കുന്നത്. ദുൽഖറിന്റെ ആദ്യ നിർമാണ സംരംഭമാണ് മണിയറയിലെ അശോകൻ. 

അനുപമയും, ഗ്രിഗറിയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ദുൽഖർ സൽമാനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. വിനീത് കൃഷ്ണൻ ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രാഹകൻ സജാദ് കക്കു ആണ്.

സംവിധായകനും ഛായാഗ്രാഹകനുമടക്കം ഒട്ടനവധി പുതുമുഖങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. നടി അനുപമ പരമേശ്വരൻ ഈ ചിത്രത്തിൽ സഹ സംവിധായികയായി പ്രവർത്തിച്ചു. ചിത്രത്തിന് ഈ പേര് നിർദേശിച്ചത് രമേഷ് പിഷാരടിയെന്ന് പ്രത്യകതയും ഉണ്ട്.
 


വാർത്തകൾ

Sign up for Newsletter



top