06
August 2020 - 1:00 am IST

Download Our Mobile App

Updates

Fishing

ത​ക​ർ​ന്ന​ടി​ഞ്ഞ് മ​ത്സ്യ​മേ​ഖ​ല

Published:31 July 2020

6,000 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം കേ​ര​ള​ത്തി​നു സ​മ്മാ​നി​ക്കു​ന്ന മ​ത്സ്യ സം​സ്ക​ര​ണ, ക​യ​റ്റു​മ​തി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ടി​ട്ട് നാ​ല് മാ​സം.

കൊ​ച്ചി: 6,000 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യം കേ​ര​ള​ത്തി​നു സ​മ്മാ​നി​ക്കു​ന്ന മ​ത്സ്യ സം​സ്ക​ര​ണ, ക​യ​റ്റു​മ​തി മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ​പ്പെ​ട്ടി​ട്ട് നാ​ല് മാ​സം. വ്യ​വ​സാ​യി​ക​ളു​ടെ ന​ഷ്ട​മാ​ണെ​ങ്കി​ലോ, ശ​ത​കോ​ടി​ക​ൾ. കൊ​വി​ഡ് അ​നു​ബ​ന്ധ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കു​രു​ങ്ങി മ​ത്സ്യ​ബ​ന്ധ​ന​വും സം​സ്ക​ര​ണ​വും ക​യ​റ്റു​മ​തി​യും നി​ല​ച്ച​തോ​ടെ പ​ട്ടി​ണി​യി​ലേ​ക്കു നീ​ങ്ങു​ന്ന​തു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സ​മു​ദ്രോ​ൽ​പ​ന്ന സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ങ്ങ​ളാ​ണ്. 99% സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും ക​ടു​ത്ത ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. 

അ​ട​ച്ചു​പൂ​ട്ടി തീ​ര മേ​ഖ​ല
മാ​ർ​ച്ച് അ​വ​സാ​നം ആ​ദ്യ​ഘ​ട്ടം കൊ​വി​ഡ് ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ദു​രി​ത​ക്ക​ട​ലി​ലാ​യ സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി മേ​ഖ​ല മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം അ​ൺ​ലോ​ക്ക് ന​ട​പ​ടി​ക​ളി​ലൂ​ടെ ആ​ശ്വാ​സ തീ​ര​ത്തേ​ക്ക് അ​ടു​ക്കു​മ്പോ​ഴാ​ണ് തി​രി​ച്ച​ടി​യാ​യി വീ​ണ്ടും അ​ട​ച്ചു​പൂ​ട്ട​ൽ വ​ന്ന​ത്. ഇ​പ്പോ​ൾ, 90% ശ​ത​മാ​നം മ​ത്സ്യ ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്തെ 90% പീ​ലി​ങ് യൂ​ണി​റ്റു​

ക​ളും 70% സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് അ​രൂ​ർ ച​ന്തി​രൂ​ർ തീ​ര മേ​ഖ​ല​യി​ലാ​ണ്. ര​ണ്ട് ആ​ഴ്ച​യി​ലേ​റെ​യാ​യി ഇ​വി​ടം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ്. അ​തോ​ടെ, ഫ​ല​ത്തി​ൽ സ​മു​ദ്രോ​ത്പ​ന്ന മേ​ഖ​ല സ്തം​ഭി​ച്ചു. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് അ​സം​സ്കൃ​ത ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ണ്ടു​വ​രാ​നും ക​ഴി​യു​ന്നി​ല്ല. 99% സം​സ്ക​ര​ണ യൂ​ണി​റ്റു​ക​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. 

ക്രി​സ്മ​സ് വി​പ​ണി​ക്കാ​യി യു​എ​സും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​മെ​ല്ലാം സ​മു​ദ്രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കു​ന്ന കാ​ല​ത്താ​ണ് മേ​ഖ​ല ലോ​ക്ഡൗ​ണി​ലാ​യ​ത്. ജൂ​ൺ – ന​വം​ബ​ർ കാ​ല​ത്താ​ണ് വി​ദേ​ശ ഓ​ർ​ഡ​റു​ക​ൾ എ​ത്തു​ന്ന​ത്. കൊ​വി​ഡ് തി​രി​ച്ച​ടി​യി​ലും ഓ​ർ​ഡ​റു​ക​ൾ ല​ഭി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​സ​ന്ധി. താ​യ്‌‌​ലാ​ൻ​ഡും വി​യ​റ്റ്നാ​മും പോ​ലു​ള്ള രാ​ജ്യ​ങ്ങ​ൾ ഈ ​അ​വ​സ​രം വി​നി​യോ​ഗി​ക്കും എ​ന്നാ​ണ് ക​യ​റ്റു​മ​തി വ്യ​വ​സാ​യി​ക​ളു​ടെ ആ​ശ​ങ്ക. ന​ഷ്ട​പ്പെ​ടു​ന്ന ബി​സി​ന​സ് തി​രി​ച്ചു​പി​ടി​ക്കു​ക എ​ളു​പ്പ​മ​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ത​ട​സ​മി​ല്ലാ​തെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ
കൊ​വി​ഡ് വ്യാ​പ​ന​ത്തി​നി​ട​യി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​മു​ദ്രോ​ത്പ​ന്ന യൂ​ണി​റ്റു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​ണ് ആ​ന്ധ്ര​യും ത​മി​ഴ്നാ​ടു​മൊ​ക്കെ. പൂ​ർ​ണ അ​ട​ച്ചി​ട​ൽ കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ക​ർ​ശ​ന​മാ​യ ഭ​ക്ഷ്യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മു​ദ്രോ​ത്പ​ന്ന മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ട​ൻ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് വ്യ​വ​സാ​യി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം.


വാർത്തകൾ

Sign up for Newsletter



top