07
August 2020 - 12:20 am IST

Download Our Mobile App

Updates

New feature

വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പ് മെ​സേ​ജു​ക​ള്‍ എ​ന്നെ​ന്നേ​ക്കും മ്യൂ​ട്ട് ചെ​യ്യാം; പു​തി​യ ഫീ​ച്ച​റെ​ത്തി

Published:31 July 2020

വാ​ട്സ്ആ​പ്പ് പു​റ​ത്തി​റ​ക്കാ​ന്‍ പോ​കു​ന്ന ഫീ​ച്ച​റു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​ന്ന വാ​ട്സ്ആ​പ്പ് ബീ​റ്റ ഇ​ന്‍ഫോ​യാ​ണ് പു​തി​യ ഫീ​ച്ച​ര്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ത​ന്നെ ചാ​റ്റു​ക​ളും ഗ്രൂ​പ്പ് മെ​സേ​ജു​ക​ളും ഒ​രു വ​ര്‍ഷം വ​രെ മ്യൂ​ട്ട് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്.

ബം​ഗ​ളൂ​രു: ഉ​പ​യോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി​ക്ക് ഉ​ചി​ത​മാ​കു​ന്ന ത​ര​ത്തി​ല്‍ പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ല്‍ ഫെ​യ്‌​സ്ബു​ക്കി​ന്‍റെ വാ​ട്‌​സ്ആ​പ്പി​നെ ക​ഴി​ഞ്ഞേ മ​റ്റ് ആ​പ്പു​ക​ളു​ള്ളൂ. സൂ​മി​നോ​ട് പൊ​രു​താ​ന്‍ നി​ര​വ​ധി പേ​രു​മാ​യി ഒ​രേ സ​മ​യം വി​ഡി​യൊ കോ​ള്‍ ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന ഫീ​ച്ച​റു​ള്‍പ്പെ​ടെ വാ​ട്‌​സ്ആ​പ്പ് നി​ര​വ​ധി പു​തു​പു​ത്ത​ന്‍ ഫീ​ച്ച​റു​ക​ളാ​ണ് 2020ല്‍ ​അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

വാ​ട്സ്ആ​പ്പ് പു​റ​ത്തി​റ​ക്കാ​ന്‍ പോ​കു​ന്ന ഫീ​ച്ച​റു​ക​ള്‍ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ടു​ന്ന വാ​ട്സ്ആ​പ്പ് ബീ​റ്റ ഇ​ന്‍ഫോ​യാ​ണ് പു​തി​യ ഫീ​ച്ച​ര്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ത​ന്നെ ചാ​റ്റു​ക​ളും ഗ്രൂ​പ്പ് മെ​സേ​ജു​ക​ളും ഒ​രു വ​ര്‍ഷം വ​രെ മ്യൂ​ട്ട് ചെ​യ്യാ​നു​ള്ള ഫീ​ച്ച​ര്‍ വാ​ട്സ്ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. ഇ​ത് ആ​ജീ​വ​നാ​ന്തം (Always) എ​ന്നാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നി​ല​വി​ല്‍ ഒ​രു ഗ്രൂ​പ്പ് നി​ശ​ബ്ദ​മാ​ക്കി വ​യ്ക്കാ​ന്‍ സാ​ധി​ക്കു​ന്ന 8 മ​ണി​ക്കൂ​ര്‍, ഒ​രാ​ഴ്ച അ​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍ഷം ഇ​ങ്ങ​നെ​യു​ള്ള ഫീ​ച്ച​ര്‍ ല​ഭ്യ​മാ​ണ്. എ​ന്നാ​ല്‍ അ​ത് എ​ന്നെ​ന്നേ​ക്കും ആ​ക്കാ​വു​ന്ന ത​ര​ത്തി​ലാ​കും. വാ​ട്സ്ആ​പ്പ് ആ​ന്‍ഡ്രോ​യ്ഡ് 2.20.197.3 ബീ​റ്റ പ​തി​പ്പി​ല്‍ പു​തി​യ ഫീ​ച്ച​ര്‍ ല​ഭ്യ​മാ​കും എ​ന്നാ​ണ് സൂ​ച​ന. പി​ന്നീ​ട് മാ​ത്ര​മാ​കും ഐ​ഒ​എ​സു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ക.

ഈ ​വ​ര്‍ഷം ആ​ദ്യം ഡാ​ര്‍ക്ക് മോ​ഡ് അ​വ​ത​രി​പ്പി​ച്ചാ​ണ് വാ​ട്സ്ആ​പ്പി​ന്‍റെ മോ​ഡി​ഫി​ക്കേ​ഷ​ന്‍ തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് കൊ​വി​ഡ്-19 പ്ര​തി​സ​ന്ധി​കാ​ല​ത്ത് വി​ഡി​യൊ കോ​ളു​ക​ളു​ടെ ആ​വ​ശ്യ​ക​ത കൂ​ടി​യ​പ്പോ​ള്‍ വി​ഡി​യൊ കോ​ള്‍ പ​രി​ധി കൂ​ട്ടി. ഒ​പ്പം ത​ന്നെ ആ​നി​മേ​റ്റ​ഡ് സ്റ്റി​ക്ക​ര്‍, ക്യൂ​ആ​ര്‍ കോ​ഡ് ഇ​ങ്ങ​നെ പ്ര​ത്യേ​ക​ത​ക​ള്‍ പ​ല​തും വ​ന്നു. ഈ ​വ​ര്‍ഷം ഇ​നി​യും വാ​ട്സ്ആ​പ്പ് പു​തി​യ ഫീ​ച്ച​റു​ക​ള്‍ പ​രീ​ക്ഷി​ക്കും എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​തി​ല്‍ പ​ല ഫീ​ച്ച​റു​ക​ളും പ​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തി​ല്‍ പ്ര​ധാ​ന​പ്പെ​ട്ട​ത് പു​ത്ത​ന്‍ സെ​ര്‍ച്ച് രീ​തി, ഡി​സൈ​ന്‍ മാ​റ്റം, ഡാ​ര്‍ക്ക് മോ​ഡ്, ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം ഡി​വൈ​സു​ക​ളി​ല്‍ വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഫീ​ച്ച​ര്‍ എ​ന്നി​വ​യാ​യി​രു​ന്നു. വാ​ട്‌​സ്ആ​പ്പ് വെ​ബി​നു പു​റ​മെ​യാ​ണി​ത്.

വാ​ട്‌​സ്ആ​പ്പ് ബീ​റ്റ ഇ​ന്‍ഫോ റി​പ്പോ​ര്‍ട്ട് പ്ര​കാ​രം ഒ​രേ സ​മ​യം നാ​ല് ഡി​വൈ​സു​ക​ളി​ല്‍ നി​ന്നും വാ​ട്‌​സ്ആ​പ്പ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫീ​ച്ച​റാ​ണ് ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ല്‍ ഇ​തി​ല്‍ ചി​ല​പ്പോ​ള്‍ ഫീ​ച്ച​ര്‍ എ​ല്ലാ​വ​ര്‍ക്കും ല​ഭ്യ​മാ​കു​മ്പോ​ള്‍ മാ​റ്റ​ങ്ങ​ള്‍ സം​ഭ​വി​ച്ചേ​ക്കാം. പു​തു​താ​യി എ​ടു​ക്കേ​ണ്ട ഡി​വൈ​സി​ലെ ആ​പ്പി​ല്‍ "ലി​ങ്ക്ഡ് ഡി​വൈ​സ്' എ​ന്ന ഓ​പ്ഷ​ന്‍ ആ​ഡ് ചെ​യ്യും എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഓ​പ്ഷ​ന്‍ ക്ലി​ക്ക് ചെ​യ്ത് ഡി​വൈ​സ് ഫോ​ണ്‍ ന​മ്പ​റും എ​സ്എം​എ​സ് കോ​ഡും വെ​രി​ഫി​ക്കേ​ഷ​നാ​യി ആ​ഡ് ചെ​യ്യാം. ഇ​തേ രീ​തി​യി​ല്‍ ത​ന്നെ ലോ​ഡ് ഔ​ട്ട്, ക്ലോ​സ് ഓ​പ്ഷ​നി​ലൂ​ടെ ഇ​ത്ത​ര​ത്തി​ല്‍ ലി​ങ്ക് ചെ​യ്ത ഡി​വൈ​സ് നീ​ക്കം ചെ​യ്യാ​നും സാ​ധി​ക്കും എ​ന്നു പ​റ​യ​പ്പെ​ടു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത് വാ​ട്‌​സ്ആ​പ്പ് ത​ന്നെ അ​റി​യി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top