06
August 2020 - 12:38 am IST

Download Our Mobile App

Bollywood

sushant

റിയക്കെതിരേ എൻഫോഴ്സ്മെന്‍റ് കേസ്; സത്യം ജയിക്കുമെന്ന് നടി

Published:01 August 2020

ഇതോടെ റിയ കൂടുതൽ പ്രശ്നങ്ങളിലായി. തനിക്ക് ദൈവത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം ജയിക്കട്ടെയെന്നും ഇരുപത്തെട്ടുകാരിയായ നടി പ്രതികരിച്ചു. അഭിഭാഷകർ വഴി പുറത്തിറക്കിയ ചെറിയ വിഡിയോയിലാണ് ഈ പ്രതികരണം.

ന്യൂഡൽഹി, മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുട്ടിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയയായ നടി റിയ ചക്രബർത്തിക്കെതിരേ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിനു കേസെടുത്തു. ബിഹാർ പൊലീസിന്‍റെ എഫ്ഐആർ വച്ചാണ് പുതിയ കേസ്. ഇതോടെ റിയ കൂടുതൽ പ്രശ്നങ്ങളിലായി. തനിക്ക് ദൈവത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സത്യം ജയിക്കട്ടെയെന്നും ഇരുപത്തെട്ടുകാരിയായ നടി പ്രതികരിച്ചു. അഭിഭാഷകർ വഴി പുറത്തിറക്കിയ ചെറിയ വിഡിയോയിലാണ് ഈ പ്രതികരണം.

ഇതിനിടെ, സുശാന്ത് സിങ്ങിന്‍റെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്ന ആവശ്യം കൂടുതൽ ശക്തമാവുന്നുണ്ട്. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാനും ഇന്നലെ ഈ ആവശ്യം ഉന്നയിച്ചു. അന്വേഷണത്തിൽ ബിഹാർ, മുംബൈ പൊലീസുകൾ തമ്മിൽ ശീതയുദ്ധം നടക്കുകയാണെന്നും അത് സത്യം പുറത്തുവരുന്നതിനു തടസമാവുമെന്നുമുള്ള ആരോപണങ്ങൾ ശക്തമാണ്. മുംബൈ പൊലീസ് വേണ്ടത്ര ഗൗരവത്തിൽ കേസ് അന്വേഷിക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്.

എന്നാൽ, സംസ്ഥാന പൊലീസിനെ വിശ്വസിക്കാനാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അഭ്യർഥിക്കുന്നത്. അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് മുംബൈ പൊലീസിനെ ഇത്രമാത്രം വിശ്വാസമില്ലാതായോ എന്ന് ഉദ്ധവ് ചോദിക്കുന്നു. ഫഡ്നാവിസിന്‍റെ കാലത്തെ അതേ പൊലീസാണ് ഇപ്പോഴും മുംബൈയിലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു. സത്യസന്ധമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചത്.

സുശാന്ത് സിങ്ങിന്‍റെ ഗേൾ ഫ്രണ്ടായിരുന്ന റിയ ചക്രബർത്തിക്കെതിരേ ബിഹാർ പൊലീസാണു കേസെടുത്തിരിക്കുന്നത്. സുശാന്തിന്‍റെ പിതാവ് കെ.കെ. സിങ് നൽകിയ പരാതി പ്രകാരമാണു കേസ്. ബിഹാർ പൊലീസിലെ നാലംഗ സംഘം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈയിലുണ്ട്. അവർ മഹാരാഷ്ട്ര പൊലീസിനോട് സഹകരണവും തേടിയിരിക്കുന്നു.

സുശാന്തിന്‍റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെയുടെ മൊഴി കേസുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നില്ലെന്ന് അങ്കിത പൊലീസിനു മൊഴി നൽകിയതായാണു സൂചന. തങ്ങൾ തമ്മിലുള്ള സൗഹൃദകാലത്തും നിരവധി മോശം സാഹചര്യങ്ങൾ സുശാന്തിന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അന്നൊന്നും സുശാന്ത് വിഷാദത്തിലാവുകയോ തളരുകയോ ചെയ്തിട്ടില്ല- അങ്കിത പറയുന്നു.


വാർത്തകൾ

Sign up for Newsletter



top