06
August 2020 - 12:36 am IST

Download Our Mobile App

Cricket

indian-cricket-team-ipl-at-uae

ടീം ​ഇ​ന്ത്യ കാ​ത്തി​രി​ക്കു​ന്നു, വ​ന​വാ​സം

Published:01 August 2020

നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന​വാ​സം. ഐ​പി​എ​ല്‍ സീ​സ​ണ്‍ മു​ത​ല്‍ പു​തി​യ പ്രോ​ട്ടോ​ക്കോ​ള്‍ ടീ​മി​നു ബാ​ധ​ക​മാ​കു​മ്പോ​ള്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് കു​ടും​ബ​ത്തി​ല്‍നി​ന്ന് അ​ക​ന്നു നി​ല്‍ക്കേ​ണ്ടി​വ​രും.


മും​ബൈ: നാ​ലു മാ​സ​ത്തി​ലേ​റെ​യാ​യി ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍ക്കു​ന്ന ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ കാ​ത്തി​രി​ക്കു​ന്ന​ത് വ​ന​വാ​സം. ഐ​പി​എ​ല്‍ സീ​സ​ണ്‍ മു​ത​ല്‍ പു​തി​യ പ്രോ​ട്ടോ​ക്കോ​ള്‍ ടീ​മി​നു ബാ​ധ​ക​മാ​കു​മ്പോ​ള്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് കു​ടും​ബ​ത്തി​ല്‍നി​ന്ന് അ​ക​ന്നു നി​ല്‍ക്കേ​ണ്ടി​വ​രും.  യു​എ​ഇ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ഐ​പി​എ​ല്ലാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ക്രി​ക്ക​റ്റി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ന് വ​ഴി​യൊ​രു​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കു​ന്ന ഐ​പി​എ​ല്ലി​ന്‍റെ ഫൈ​ന​ല്‍ ന​വം​ബ​ര്‍ എ​ട്ടി​നാ​ണ്. കൊ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ര്‍ന്ന് ഇ​ത്ര​യും മാ​സ​ങ്ങ​ള്‍ കു​ടും​ബ​ത്തോ​ടൊ​പ്പം ചെ​ല​വ​ഴി​ച്ചു മ​ടു​ത്ത താ​ര​ങ്ങ​ള്‍ എ​ത്ര​യും വേ​ഗ​ത്തി​ല്‍ ക്രി​ക്ക​റ്റി​ലേ​ക്കു മ​ട​ങ്ങി​യെ​ത്താ​ന്‍ ത​ന്നൊ​യാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. 
   
പ​ല​രും ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ര​യും ദി​ന​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ക്കൊ​പ്പം ചെ​ല​വ​ഴി​ച്ച താ​ര​ങ്ങ​ള്‍ക്കു ഇ​നി​അ​തി​നു സാ​ധി​ക്കി​ല്ല. 150 ദി​വ​സ​ത്തി​ലേ​റെ​ക്കാ​ലം ഇ​ന്ത്യ​ന്‍ ടീ​മി​ലെ താ​ര​ങ്ങ​ള്‍ക്കു കു​ടും​ബ​ത്തി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍ക്കേ​ണ്ടി വ​രും. 
    പ​രി​ശീ​ല​ന ക്യാം​പ് ഓ​ഗ​സ്റ്റ് തു​ട​ക്ക​ത്തി​ല്‍ ത​ന്നെ അ​ഹ​മ്മ​ദാ​ബാ​ദി​ലെ മൊ​ട്ടേ​റ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​രി​ശീ​ല​ന ക്യാം​പി​ലൂ​ടെ​യാ​ണ് ബി​സി​സി​ഐ​യു​മാ​യി ക​രാ​റു​ള്ള താ​ര​ങ്ങ​ള്‍ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ക്കു​ക. ഈ ​ക്യാം​പ് അ​വ​സാ​നി​ക്കു​ന്ന​തി​നു പി​ന്നാ​ലെ താ​ര​ങ്ങ​ള്‍ ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണി​ല്‍ ക​ളി​ക്കു​ന്ന​തി​നാ​യി യു​എ​ഇ​യി​ലേ​ക്കു പ​റ​ക്കും. അ​വി​ടെ ത​ങ്ങ​ളു​ടെ ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കൊ​പ്പ​മാ​യി​രി​ക്കും താ​ര​ങ്ങ​ള്‍ തു​ട​ര്‍ന്ന് പ​രി​ശീ​ല​നം ന​ട​ത്തു​ക. ആ​ഗ​സ്റ്റ് ര​ണ്ടാം വാ​ര​ത്തി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ എം​എ​സ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് ടീം ​യു​എ​ഇ​യി​ലേ​ക്കു തി​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചു ക​ഴി​ഞ്ഞു. ഐ​പി​എ​ല്‍ ക​ഴി​ഞ്ഞാ​ല്‍ ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് 53 ദി​വ​സ​മാ​യി​രി​ക്കും ഐ​പി​എ​ല്ലി​ന്‍റെ ദൈ​ര്‍ഘ്യ​മെ​ന്ന് നേ​ര​ത്തേ ഭ​ര​ണ​സ​മി​തി ചെ​യ​ര്‍മാ​ന്‍ ബ്രി​ജേ​ഷ് പ​ട്ടേ​ല്‍ അ​റി​യി​ച്ചി​രു​ന്നു. 
 
യാ​ത്ര, താ​മ​സ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നു വേ​ണ്ടി ഐ​പി​എ​ല്‍ ക​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ യു​എ​ഇ​യി​ല്‍ നി​ന്നു നേ​രി​ട്ട് ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലാ​യി യാ​ത്ര തി​രി​ച്ചേ​ക്കും. ഈ​സ​മ​യ​മൊ​ന്നും താ​ര​ങ്ങ​ള്‍ക്ക് ഭാ​ര്യ​മാ​രെ​യോ മ​റ്റു​ള്ള​വ​രെ​യോ കൂ​ടെ​കൂ​ട്ടാ​നു​ള്ള അ​നു​വാ​ദ​മു​ണ്ടാ​യി​രി​ക്കി​ല്ല. ബി​സി​സി​ഐ ഇ​ത്ത​ര​മൊ​രു പ്ലാ​ന്‍ ത​യ്യാ​റാ​ക്കി​യ​തോ​ടെ ഐ​പി​എ​ല്‍ ക​ഴി​ഞ്ഞാ​ലും ദേ​ശീ​യ ടീ​മി​ന്‍റെ ഭാ​ഗ​മാ​യ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ക്കു ബ​ന്ധു​ക്ക​ളെ കാ​ണാ​ന്‍ ക​ഴി​യി​ല്ല. ഐ​പി​എ​ല്ലി​ല്‍ ത​ങ്ങ​ളു​ടെ ടീം ​ഫൈ​ന​ലി​ലെ​ത്തി​യി​ല്ലെ​ങ്കി​ലും താ​ര​ങ്ങ​ളെ ഇ​ന്ത്യ​യി​ലേ​ക്കു മ​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി 'ബ​യോ ബ​ബി​ളി​നു​ള്ളി​ല്‍' ത​ന്നെ താ​ര​ങ്ങ​ളെ നി​ല​നി​ര്‍ത്താ​നാ​ണ് ബി​സി​സി​ഐ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത് ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം ര​ണ്ടു മാ​സ​ത്തി​ലേ​റെ നീ​ണ്ടു നി​ല്‍ക്കു​ന്ന​താ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം. 
   
നാ​ലു ടെ​സ്റ്റു​ക​ളും മൂ​ന്നു ഏ​ക​ദി​ന​ങ്ങ​ളു​മാ​ണ് കോ​ഹ്‌​ലി​പ്പ​ട ഓ​സ്ട്രേ​ലി​യ​യി​ല്‍ ക​ളി​ക്കും. ഡി​സം​ബ​ര്‍ മൂ​ന്നി​നാ​ണ് ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു തു​ട​ക്കം. ഏ​ക​ദി​ന പ​ര​മ്പ​ര ജ​നു​വ​രി 12നും ​ആ​രം​ഭി​ക്കും. ജ​നു​വ​രി 17നാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ല്‍സ​രം. ന​വം​ബ​ര്‍ 12ന് ​ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തു​ന്ന വി​രാ​ട് കോ​ഹ്‌ലി​ക്കും സം​ഘ​ത്തി​നും ഇ​വി​ടെ 68 ദി​വ​സം ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. അ​താ​യ​ത് ഓ​സീ​സി​നെ​തി​രാ​യ അ​വ​സാ​ന ഏ​ക​ദി​നം ക​ളി​ക്കു​മ്പോ​ഴേ​ക്കും കോ​ലി​യും സം​ഘ​വും കു​ടും​ബം വി​ട്ടി​ട്ട് 150 ദി​വ​സ​ത്തി​ലേ​റെ ആ​യി​ട്ടു​ണ്ടാ​വും. 
   
ടി20 ​പ​ര​മ്പ​ര ഇ​ന്ത്യ​യും ഓ​സീ​സും ത​മ്മി​ല്‍ ഒ​ക്ടോ​ബ​റി​ല്‍ ടി20 ​പ​ര​മ്പ​ര നേ​ര​ത്തേ ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ മാ​റ്റി​വ​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​പ​ര​മ്പ​ര ജ​നു​വ​രി​യി​ലെ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു ശേ​ഷം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന് കൂ​ടു​ത​ല്‍ നാ​ള്‍ ഇ​വി​ടെ ത​ങ്ങേ​ണ്ടി​വ​രും. സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വി​ദേ​ശ​ത്തു ടീം ​പ​ര്യ​ട​നം ന​ട​ത്തു​ക​യാ​ണെ​ങ്കി​ല്‍ കു​ടും​ബാം​ഗ​ങ്ങ​ള്‍ക്കു ഇ​വി​ടെ​യെ​ത്തി ഇ​വ​രെ കാ​ണാ​മാ​യി​രു​ന്നു.  എ​ന്നാ​ല്‍ കൊ​വി​ഡി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തി​നു ബി​സി​സി​ഐ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ശ​ക്ത​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും ഓ​രോ പ​ര​മ്പ​ര​ക​ളും ന​ട​ക്കു​ക​യെ​ന്ന് ബി​സി​സി​ഐ​യും ഐ​സി​സി​യും ഇ​തി​നോ​ട​കം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top