06
August 2020 - 12:55 am IST

Download Our Mobile App

Other news

ashleigh-barty-withdraws-from-us-open

യു​എ​സ് ഓ​പ്പ​ൺ : ആ​ഷ്‌​ലി ബാ​ര്‍ട്ടി പി​ന്മാ​റി

Published:01 August 2020

ലോ​ക ഒ​ന്നാം ന​മ്പ​ര്‍ വ​നി​താ ടെ​ന്നീ​സ് താ​രം ആ​ഷ്ലി ബാ​ര്‍ട്ടി ഈ ​വ​ര്‍ഷ​ത്തെ യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍റ്സ്ലാം ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നും പി​ന്‍മാ​റു​ന്ന​താ​യി അ​റി​യി​ച്ചു. കൊ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍ന്നാ​ണ് താ​രം ചാം​പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കു​ന്ന​ത്

ന്യൂ​യോ​ര്‍ക്ക്: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ വ​നി​താ ടെ​ന്നീ​സ് താ​രം ആ​ഷ്ലി ബാ​ര്‍ട്ടി ഈ ​വ​ര്‍ഷ​ത്തെ യു​എ​സ് ഓ​പ്പ​ണ്‍ ഗ്രാ​ന്‍റ്സ്ലാം ടെ​ന്നീ​സ് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ നി​ന്നും പി​ന്‍മാ​റു​ന്ന​താ​യി അ​റി​യി​ച്ചു. കൊ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍ന്നാ​ണ് താ​രം ചാം​പ്യ​ന്‍ഷി​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍ക്കു​ന്ന​ത്. യു​എ​സ് ഓ​പ്പ​ണി​ന് ഇ​ല്ലെ​ന്ന​റി​യി​ച്ച ആ​ദ്യ​ത്തെ പ്ര​മു​ഖ താ​രം കൂ​ടി​യാ​ണ് ബാ​ര്‍ട്ടി. ഈ ​വ​ര്‍ഷ​ത്തെ വെ​സ്റ്റേ​ണ്‍ ആ​ന്‍റ് സ​തേ​ണ്‍ ഓ​പ്പ​ണി​നും യു​എ​സ് ഓ​പ്പ​ണി​നു​മാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു യാ​ത്ര തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു താ​നും ടീ​മും തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യി ബാ​ര്‍ട്ടി വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 
   
യൂ​റോ​പ്പി​ല്‍ ഈ ​സീ​സ​ണി​ല്‍ ഇ​നി മ​ല്‍സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ലും ബാ​ര്‍ട്ടി തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​തോ​ടെ ഈ ​വ​ര്‍ഷ​ത്തെ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ടം നി​ല​നി​ര്‍ത്താ​ന്‍ ബാ​ര്‍ട്ടി​യെ​ത്തു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​വ്യ​ക്ത തു​ട​രു​ക​യാ​ണ്. മേ​യ് മു​ത​ല്‍ ജൂ​ണ്‍ വ​രെ​യാ​യി​രു​ന്നു ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. 
   
എ​ന്നാ​ല്‍ കൊ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ര്‍ന്ന് ഇ​ത് സെ​പ്റ്റം​ബ​ര്‍ 27ലേ​ക്കു മാ​റ്റി വ​യ്ക്കു​ക​യാ​യി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന ആ​ഴ്ച​ക​ളി​ല്‍ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍, ഡ​ബ്ല്യു​ടി​എ യൂ​റോ​പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ള്‍ എ​ന്നി​വ​യി​ല്‍ ക​ളി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ബാ​ര്‍ട്ടി പ​റ​ഞ്ഞു. നി​ല​വി​ല്‍ കൊ​വി​ഡ് കാ​ര​ണം മാ​സ​ങ്ങ​ളാ​യി ക്വീ​ന്‍സ്ലാ​ന്‍ഡി​ലെ വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ് താ​രം. 
 
യു​എ​സ് ഓ​പ്പ​ണ്‍ മു​ന്‍ നി​ശ്ച​യി​ച്ച പ്ര​കാ​രം ത​ന്നെ അ​തേ തി​യ്യ​തി​ക്കു തു​ട​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച മു​ന്‍നി​ര താ​ര​ങ്ങ​ളു​ടെ നി​ര​യി​ല്‍ 24കാ​രി​യാ​യ ബാ​ര്‍ട്ടി​യു​മു​ണ്ടാ​യി​രു​ന്നു. നേ​ര​ത്തേ ലോ​ക ഒ​ന്നാ​ന​മ്പ​ര്‍ പു​രു​ഷ താ​രം നൊ​വാ​ക് ജോ​ക്കോ​വി​ച്ച്, നി​ല​വി​ലെ ചാം​പ്യ​ന്‍ റാ​ഫേ​ല്‍ ന​ദാ​ല്‍ എ​ന്നി​വ​ര്‍ യു​എ​സ് ഓ​പ്പ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ സ​തേ​ണ്‍ ആ​ന്‍റ് വെ​സ്റ്റേ​ണ്‍ ഓ​പ​ണി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഇ​രു​വ​രും എ​ത്തി​ക​ഴി​ഞ്ഞ​താ​യാ​ണ് വി​വ​രം. എ​ന്നാ​ല്‍ വ​നി​ത​ക​ല്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ സി​മോ​ണ ഹാ​ലെ​പ്പ്, നി​ല​വി​ലെ ജേ​താ​വ് ബി​യാ​ന്‍ക ആ​ന്‍ഡ്രെ​സ്‌​ക്യു, 2018ലെ ​വി​ജ​യി ന​വോ​മി ഒ​സാ​ക്ക എ​ന്നി​വ​ര്‍ സ​തേ​ണ്‍ ആ​ന്‍റ് വെ​സ്റ്റേ​ണ്‍ ഓ​പ്പ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​മു​റ​പ്പി​ല്ല. 
 
ഓഗ​സ്റ്റ് 15ന് ​ആ​രം​ഭി​ക്കു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് സ്ഥി​രം വേ​ദി​യാ​യ സി​ന്‍സി​നാ​റ്റി​യി​ല്‍ നി​ന്നും ന്യൂ​യോ​ര്‍ക്കി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ഓ​ഗ​സ്റ്റ് 31നാ​ണ് യു​എ​സ് ഓ​പ്പ​ണ്‍ ചാ​പ്യ​ന്‍ഷി​പ്പി​നു തു​ട​ക്ക​മാ​വു​ന്ന​ത്. ഫ്ളെ​ഷി​ങ് മെ​ഡോ​സ്, ക്വീ​ന്‍സ് എ​ന്നീ​വി​ട​ങ്ങ​ളി​ല്‍ ത​ന്നെ​യാ​യി​രി​ക്കും മ​ല്‍സ​ര​ങ്ങ​ള്‍. 
എ​ന്നാ​ല്‍ കാ​ണി​ക​ളെ മ​ല്‍സ​ര​വേ​ദി​ക​ളി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കി​ല്ല. അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം ബു​ധ​നാ​ഴ്ച 1.50 ല​ക്ഷം പി​ന്നി​ട്ടി​രു​ന്നു. നി​ല​വി​ല്‍ ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം പേ​ര്‍ മ​ഹാ​മാ​രി​ക്കു കീ​ഴ​ട​ങ്ങി​യ​തും അ​മേ​രി​ക്ക​യി​ലാ​ണ്.


വാർത്തകൾ

Sign up for Newsletter



top