06
August 2020 - 1:37 am IST

Download Our Mobile App

Mollywood

akshay

അക്ഷയ്ക്ക് തന്‍റെ ജീവനെ തിരികെ കിട്ടി; വീരന് പിറന്നാൾ ആശംസകളുമായി ആരാധകരും

Published:01 August 2020

തന്‍റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അക്ഷയ് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഒരു ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിൽ തന്‍റെ വീരനെ തിരിച്ചു കിട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് അ‍ക്ഷയ്.

നടൻ അക്ഷയ് രാധാകൃഷ്ണന്‍റെ വീരനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ. തന്‍റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അക്ഷയ് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത ഒരു ദിവസത്തെ നീണ്ട തെരച്ചിലിനൊടുവിൽ തന്‍റെ വീരനെ തിരിച്ചു കിട്ടിയെന്ന് അറിയിച്ചിരിക്കുകയാണ് അ‍ക്ഷയ്. ആലുവ ഗ്യാരേജിന് സമീപത്തു നിന്നാണ് വീരനെ കണ്ടെത്തിയത്.

ഗകാലിന് ചെറിയ പരുക്കേറ്റിരുന്നതിനാൽ നടക്കാൻ പറ്റാത്ത അവസ്ഥയിലാണ്. തുടർന്ന് വീരനെ ആശുപത്രിയിൽ കാണിച്ച് ചികിത്സ നൽകി. അക്ഷയിയുടെ സുഹൃത്തുക്കൾ തന്നെയാണ് വീരനെ കണ്ടെത്തിയത്. അതുമാത്രമല്ല ഇന്ന് വീരന്‍റെ രണ്ടാം പിറന്നാൾ കൂടിയാണ്.

പിറന്നാൾ ദിനത്തിന് മുൻപ് വീരനെ കണ്ടെത്താൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് താരം. വീരന് പിറന്നാൾ ആശംസിക്കുന്നതിന്‍റെ വിഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. വീരനെ കണ്ടെത്താൻ സഹായിച്ച എല്ലാവർക്കും നന്ദി പറയാനും താരം മറന്നില്ല. ആലുവ ചൂർണിക്കരയിൽ നിന്ന് 30 നാണ് വീരനെ കാണാതാകുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 

Ellarkkum paranjariyikkan pattathathrem thanks

A post shared by Akshay Radhakrishnan (@akshay_radhakrishnan) on


വാർത്തകൾ

Sign up for Newsletter



top