06
August 2020 - 12:29 am IST

Download Our Mobile App

Bollywood

dil-sushant

സുശാന്തിന്‍റെ മരണം: ദിൽ ബെച്ചാരെയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യും

Published:01 August 2020

സുശാന്ത് അഭിനയിച്ച അവസാന ചിത്രം ദിൽ ബെച്ചാരെയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.

മുംബൈ: നടൻ സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്വേഷണം ശക്തമാക്കി. സുശാന്ത് അഭിനയിച്ച അവസാന ചിത്രം ദിൽ ബെച്ചാരെയുടെ അണിയറ പ്രവർത്തകരെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. വിഷാദരോഗത്തിന് സുശാന്തിനെ ചികിത്സിച്ച ഡോക്‌ടറും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം സുശാന്തിന്‍റെ മരണത്തിൽ നീതിപൂർവമായ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ സഹോദരി ശ്വേത സിങ് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. തെളിവുകൾ നശിപ്പിക്കപ്പെടരുതെന്നും സഹോദരന് നീതി വേണമെന്നും ശ്വേത സിങ് കത്തിൽ ആവശ്യപ്പെടുന്നു.


വാർത്തകൾ

Sign up for Newsletter



top