06
August 2020 - 12:43 am IST

Download Our Mobile App

Bollywood

janhvi

ഗുഞ്ചൻ സക്സേനയായി ജാൻവി കപൂർ; ട്രെയ്‌ലർ

Published:01 August 2020

നവാഗതനായ ശരൺ ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് നായിക. മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റി വച്ചിരിക്കുകയായിരുന്നു.

ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത പൈലറ്റ് ഗുഞ്ചൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഗുഞ്ചൻ സക്സേന: ദ് കാർഗിൽ ഗേളിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നവാഗതനായ ശരൺ ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാൻവി കപൂറാണ് നായിക. മാർച്ചിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റി വച്ചിരിക്കുകയായിരുന്നു.

തുടർന്ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 12 ന് നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാകും. അംഗദ് ബേദി പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിന്‍റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags :


വാർത്തകൾ

Sign up for Newsletter



top