06
August 2020 - 12:22 am IST

Download Our Mobile App

Updates

Tax

ധ​ന​ക്ക​മ്മിയിൽ കൈ പൊള്ളി കേന്ദ്രം

Published:01 August 2020

ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ധ​ന​ക്ക​മ്മി​യി​ലെ വ​ർ​ധ​ന 53.3 ശ​ത​മാ​ന​മാ​ണ്

മും​ബൈ: നി​കു​തി വ​രു​മാ​ന​ത്തി​ലെ ഇ​ടി​വി​നെ​ത്തു​ട​ർ​ന്ന് ന​ട​പ്പ് ധ​ന​കാ​ര്യ​വ​ർ​ഷ​ത്തി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് അ​തി​ഭീ​മ വ​രു​മാ​ന ന​ഷ്ടം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 32 ശ​ത​മാ​നം കു​റ​വാ​ണ് ഏ​പ്രി​ൽ-​ജൂ​ണ്‍ പാ​ദ​ത്തി​ലെ നി​കു​തി വ​രു​മാ​ന​ത്തി​ലു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തി​ന്‍റെ ധ​ന​ക്ക​മ്മി 6.62 ല​ക്ഷം കോ​ടി രൂ​പ​യാ​യി. ബ​ജ​റ്റ് പ്ര​തീ​ക്ഷ​യി​ലെ വാ​ർ​ഷി​ക ധ​ന​ക്ക​മ്മി​യു​ടെ 83.2 ശ​ത​മാ​ന​മാ​ണി​ത്. 7.96 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ് പ്ര​തീ​ക്ഷ​യി​ൽ ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന വാ​ർ​ഷി​ക ധ​ന​ക്ക​മ്മി. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പാ​ദ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ധ​ന​ക്ക​മ്മി​യി​ലെ വ​ർ​ധ​ന 53.3 ശ​ത​മാ​ന​മാ​ണ്. 

കൊ​വി​ഡി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ഡൗ​ണും മ​റ്റു​മാ​ണ് വ​രു​മാ​ന​ത്തി​ലി​ടി​വു​ണ്ടാ​ക്കി​യ​ത്. ഏ​പ്രി​ൽ ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ലെ കോ​ർ​പ്പ​റേ​റ്റ് നി​കു​തി വ​രു​മാ​ന​ത്തി​ലെ ഇ​ടി​വ് 23.2 ശ​ത​മാ​ന​മാ​ണ്. അ​തേ​സ​മ​യം ആ​ദ്യ പാ​ദ​ത്തി​ലെ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ജൂ​ണി​ൽ നി​കു​തി വ​രു​മാ​നം മെ​ച്ച​പ്പെ​ട്ട​താ​യാ​ണ് ക​ണ​ക്കു​ക​ൾ. മേ​യി​ലെ നി​കു​തി വ​രു​മാ​ന​ത്തി​ലെ ഇ​ടി​വ് 41 ശ​ത​മാ​ന​മാ​യി​രു​ന്ന സ്ഥാ​ന​ത്ത് ജൂ​ണി​ലെ നി​കു​തി​വ​രു​മാ​ന ഇ​ടി​വ് 23 ശ​ത​മാ​ന​മാ​ണ്. ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​പ​ണി​യി​ലു​ണ്ടാ​യ ഉ​ണ​ർ​വി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​ത്. 

ഏ​പ്രി​ൽ ജൂ​ണ്‍ പാ​ദ​ത്തി​ലെ പൊ​തു​ചെ​ല​വ് 8,15,944 കോ​ടി രൂ​പ​യാ​യി. ഇ​ത് ബ​ജ​റ്റ് പ്ര​തീ​ക്ഷ​യു​ടെ 26.8 ശ​ത​മാ​ന​മാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ലെ പൊ​തു ചെ​ല​വ് ബ​ജ​റ്റ് പ്ര​തീ​ക്ഷ​യു​ടെ 25.9 ശ​ത​മാ​ന​മാ​യി​രു​ന്നു. ഏ​പ്രി​ൽ- ജൂ​ണി​ലെ വ​രു​മാ​ന​ക്ക​മ്മി ബ​ജ​റ്റ് പ്ര​തീ​ക്ഷ​യു​ടെ 94.8 ശ​ത​മാ​ന​മാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ പാ​ദ​ത്തി​ൽ ബ​ജ​റ്റ് പ്ര​തീ​ക്ഷ​യു​ടെ 77 ശ​ത​മാ​ന​മാ​യി​രു​ന്നു വ​രു​മാ​ന​ക്ക​മ്മി.


വാർത്തകൾ

Sign up for Newsletter



top