30
September 2020 - 11:33 am IST

Download Our Mobile App

Crime

uthra

ഉത്ര കൊലക്കേസ്: ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകം പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്

Published:02 August 2020

മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മി പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയിൽ സമര്‍പ്പിക്കും. അതിനിടെ ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രത്തിന്‍റെ കരടും ക്രൈം ബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്.

കൊല്ലം: ഉത്ര വധക്കേസിൽ ഡമ്മി പരീക്ഷണം നടത്തി ക്രൈം ബ്രാഞ്ച്. കൊലപാതകത്തിൽ ചെറിയ തെളിവുകൾ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്കരിച്ചത്. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഡമ്മി പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ പകര്‍ത്തിയിട്ടുണ്ട്. ഇത് കോടതിയിൽ സമര്‍പ്പിക്കും. അതിനിടെ ഉത്ര കൊലപാതകക്കേസിൽ കുറ്റപത്രത്തിന്‍റെ കരടും ക്രൈം ബ്രാഞ്ച് തയാറാക്കിയിട്ടുണ്ട്.

അന്തിമ കുറ്റപത്രം ഈ മാസം പത്തിനകം കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്‍റെ സംസ്ഥാന ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു പരീക്ഷണം. സൂരജിന്‍റെ മൊഴിയുടെയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഡമ്മി പരീക്ഷണം നടന്നത്.


വാർത്തകൾ

Sign up for Newsletter



top