30
September 2020 - 11:46 am IST

Download Our Mobile App

Cricket

central-government-approved-conducting-ipl-in-uae

ഐ​പി​എ​ല്‍ യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ സർക്കാർ അ​നു​മ​തി

Published:03 August 2020

ഐ​പി​എ​ല്‍ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ മാ​റി. സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ ബി​സി​സി​ഐ​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്റെ അ​നു​മ​തി.

ന്യൂ​ഡ​ല്‍ഹി: ഐ​പി​എ​ല്‍ ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ മാ​റി. സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 10 വ​രെ ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ ബി​സി​സി​ഐ​ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്റെ അ​നു​മ​തി. എ​ന്നാ​ല്‍, ഒ​രു ടീ​മി​ന് പ​ര​മാ​വ​ധി കൊ​ണ്ടു​പോ​കാ​വു​ന്ന ക​ളി​ക്കാ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 24 ആ​ണ്. അ​തു​പോ​ലെ കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്ക​ണം മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തെ​ന്നും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നി​ര്ഡ​ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ഐ​പി​എ​ല്‍ യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ ബി​സി​സി​ഐ ത​ത്വ​ത്തി​ല്‍ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം വ​ന്നി​രു​ന്നി​ല്ല. ഇ​തോ​ടെ ഐ​പി​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​ട​ന്‍ ത​ന്നെ ബി​സി​സി​ഐ​യു​ടെ യോ​ഗം ന​ട​ക്കും. പി​ന്നാ​ലെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളും പു​റ​ത്തി​റ​ങ്ങും. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക.

വനിതാ ഐപിഎൽ വരുന്നു

കൊ​ല്‍ക്ക​ത്തെ:  ഈ ​വ​ര്‍ഷം ത​ന്നെ വ​നി​ത​ക​ളു​ടെ ഐ​പി​എ​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. 'വ​നി​താ ഐ​പി​എ​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ്. വ​നി​താ ദേ​ശീ​യ ടീ​മി​നാ​യു​ള്ള പ​ദ്ധ​തി​ക​ളും ത​യ്യാ​റാ​യി വ​രി​ക​യാ​ണ്'-​സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു. നി​ല​വി​ലെ കോ​വി​ഡ് സാ​ഹ​ച​ര്യം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ര്‍ത്തു​ന്ന​ത്. കോ​വി​ഡ് കാ​ര​ണം എ​ന്‍സി​എ​യും അ​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വ​നി​താ താ​ര​ങ്ങ​ള്‍ക്കാ​യി ഒ​രു ക്യാം​പ് ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ബി​സി​സി ഐ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം എ​ത്തി​യി​ല്ലെ​ങ്കി​ലും ന​വം​ബ​ര്‍ 1-10വ​രെ വ​നി​താ ഐ​പി​എ​ല്‍ ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. വ​നി​താ ഐ​പി​എ​ല്ലി​ന്‍റെ മൂ​ന്നാം സീ​സ​ണാ​ണ് ഇ​ത്ത​വ​ണ ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. ആ​ദ്യ സീ​സ​ണ്‍ പ്ര​ദ​ര്‍ശ​ന മ​ത്സ​ര​മാ​യാ​ണ് ബി​സി​സി ഐ ​സം​ഘ​ടി​പ്പി​ച്ച​ത്. തൊ​ട്ട​ടു​ത്ത സീ​സ​ണി​ല്‍ മൂ​ന്ന് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് നാ​ല് മ​ത്സ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന രീ​തി​യി​ല്‍ വ​നി​താ ഐ​പി​എ​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​തേ രീ​തി ഇ​ത്ത​വ​ണ​യും തു​ട​ര്‍ന്നേ​ക്കു​മെ​ന്നാ​ണ് വി​വ​രം. മി​താ​ലി രാ​ജ്,ഹ​ര്‍മ​ന്‍പ്രീ​ത് കൗ​ര്‍,സ്മൃ​തി മ​ന്ദാ​ന എ​ന്നി​വ​രാ​ണ് ടീ​മു​ക​ളെ ന​യി​ക്കു​ന്ന​ത്. 
   
അ​വ​സാ​ന സീ​സ​ണി​ല്‍ വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ വ​നി​താ ഐ​പി​എ​ല്ലി​ന് ല​ഭി​ച്ചി​രു​ന്നു. ഗാം​ഗു​ലി​യു​ടെ സ്ഥി​രീ​ക​ര​ണം എ​ത്തി​യ​തോ​ടെ വ​നി​താ ഐ​പി​എ​ല്‍ ന​ട​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​യി. നി​ല​വി​ല്‍ പു​രു​ഷ ഐ​പി​എ​ല്ലി​നാ​യു​ള്ള തി​ര​ക്കി​ലാ​ണ് ബി​സി​സി​ഐ. സെ​പ്റ്റം​ബ​ര്‍ 19ന് ​ആ​രം​ഭി​ച്ച് ന​വം​ബ​ര്‍8 10ന് അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ല്‍ യു​എ​ഇ​യി​ലാ​ണ് ഇ​ത്ത​വ​ണ പു​രു​ഷ ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​ത്. 
   
ഇ​ന്ത്യ​യി​ലെ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് ഉ​യ​ര്‍ന്നു​ത​ന്നെ നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യാ​ണ് ഐ​പി​എ​ല്ലി​ന്‍റെ വേ​ദി യു​എ​ഇ​യി​ലേ​ക്ക് ആ​ക്കി​യ​ത്. താ​ര​ങ്ങ​ള്‍ക്ക് സു​ര​ക്ഷ​യൊ​രു​ക്കി ഇ​ത്ര​യും വ​ലി​യൊ​രു ടൂ​ര്‍ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ക​യെ​ന്ന വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ബി​സി​സി​ഐ​ക്കു​ള്ള​ത്. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മ​ങ്ങ​ളും മ​റ്റ് നി​യ​മാ​വ​ലി​ക​ളും ഇ​ന്ന് ന​ട​ക്കു​ന്ന ബി​സി​സി​ഐ​യും സ​ര്‍ക്കാ​രും ത​മ്മി​ലു​ള്ള യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​കും. 
   
50 ശ​ത​മാ​നം കാ​ണി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന കാ​ര്യ​വും പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്നു​ണ്ട്. നി​ല​വി​ല്‍ യു​എ​ഇ​യി​ലെ കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണ്. മി​ക്ക വി​ദേ​ശ രാ​ജ്യ​ങ്ങ​ളും താ​ര​ങ്ങ​ള്‍ക്ക് ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കാ​ന്‍ എ​ന്‍ഒ​സി ന​ല്‍കാ​ന്‍ ത​യ്യാ​റാ​യി​ട്ടു​ണ്ട്.പു​രു​ഷ ഐ​പി​എ​ല്ലി​ന്‍റെ തീ​യ്യ​തി​യും വേ​ദി​യും പ്ര​ഖ്യാ​പി​ച്ച് മു​ന്നൊ​രു​ക്ക​വും ത​കൃ​തി​യാ​യി മു​ന്നോ​ട്ടു പോ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ഭ്യൂ​ഹ​ങ്ങ​ള്‍ക്ക് വി​രാ​മ​മി​ട്ട് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.


വാർത്തകൾ

Sign up for Newsletter



top