30
September 2020 - 11:23 am IST

Download Our Mobile App

Special

Welikada-Prison

ലഹരിക്കടത്തിൽ പൂച്ച കസ്റ്റഡിയിൽ; ഒടുവിൽ പൊലീസിനെ വെട്ടിച്ച് ജയിൽ ചാടി

Published:03 August 2020

രണ്ട് ഗ്രാം ഹെറോയിൻ, രണ്ട് സിം കാർഡ്, ഒരു മെമ്മറി ചിപ്പ് എന്നിവ അടങ്ങിയ പ്ലാസ്റ്റിക് കവർ നല്ലത് പോലെ സീൽ ചെയ്ത് പൂച്ചയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു.

ലഹരിക്കടത്തിൽ പിടിയിലായ പൂച്ച പൊലീസിന്‍റെ കണ്ണുവെട്ടിച്ച് ജയിൽ ചാടി. ഇതുവായിച്ച് അതിശയിക്കണ്ട സംഗതി സത്യമാണ്. ശ്രീലങ്കയിലാണ് സംഭവം. ഹെറോയിൻ അടങ്ങിയ പായ്ക്കറ്റ് കഴുത്തിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ പൂച്ചയെ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വെലിക്കട ജയിലിലേക്ക് കൊണ്ടുവന്നത്. മൃഗങ്ങളേ ഉപയോഗിച്ച് ലഹരിക്കടത്ത് നടത്തുന്ന സംഘത്തിന്‍റെ പൂച്ചയാണ് ഇതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം.

രണ്ട് ഗ്രാം ഹെറോയിൻ, രണ്ട് സിം കാർഡ്, ഒരു മെമ്മറി ചിപ്പ് എന്നിവ അടങ്ങിയ പ്ലാസ്റ്റിക് കവർ നല്ലത് പോലെ സീൽ ചെയ്ത് പൂച്ചയുടെ കഴുത്തിൽ കെട്ടിയ നിലയിലായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പൂച്ചയെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയ്ക്കുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പൂച്ച ജയിലില്‍ നിന്ന് ചാടിപ്പോയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

അതേസമയം പൂച്ച തടവില്‍ നിന്ന് രക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ജയില്‍ അധികൃതരോ മറ്റ് ഉദ്യോഗസ്ഥരോ ഇതുവരെ തയാറായിട്ടുമില്ല. എന്നാൽ വലിയ സുരക്ഷാ സന്നാഹങ്ങളുള്ള ജയിലായ വെലിക്കട ജയില്‍ നിന്നും എങ്ങനെയാണ് പൂച്ച രക്ഷപ്പെട്ടത് എന്നത് ദുരൂഹമാണ്. കഴിഞ്ഞയാഴ്ച കൊളംബോയില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഒരു പരുന്തിനെ പൊലീസ് പിടികൂടിയിരുന്നു.


വാർത്തകൾ

Sign up for Newsletter



top