01
October 2020 - 10:55 pm IST

Download Our Mobile App

Flash News
Archives

Crime

murder

കാസർഗോഡ് ഒരു കുടുംബത്തിലെ നാല് പേരെ വെട്ടിക്കൊലപ്പെടുത്തി; യുവാവ് പിടിയിൽ

Published:03 August 2020

യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം.

കാസര്‍ഗോഡ്: ഒരു കുടുംബത്തിലെ നാല് പേരെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. ഉപ്പള ബായാര്‍ കനിയാല സുദമ്പളെയിലെ സദാശിവ, വിട്ടള, ബാബു, ദേവകി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ ഉദയയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

വഴിതര്‍ക്കത്തെ തുടര്‍ന്നുള്ള പ്രശ്‌നമാണ് കൊലയ്ക്ക് കാരണമായതെന്നാണ് വിവരം. ഉദയയുടെ അമ്മാവന്മാരാണ് കൊല്ലപ്പെട്ട സദാശിവയും, വിട്ടളയും, ബാബുവും. അമ്മായിയാണ് ദേവകി. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.


വാർത്തകൾ

Sign up for Newsletter



top