30
September 2020 - 12:36 pm IST

Download Our Mobile App

Flash News
Archives

Cricket

shahid-afridi-used-sachins-bat

അ​ഫ്രീ​ദി​യു​ടെ വെ​ടി​ക്കെ​ട്ട് സ​ച്ചി​ന്‍റെ ബാ​റ്റിൽ

Published:04 August 2020

ക്രി​ക്ക​റ്റി​ല്‍ ഒ​രു കാ​ല​ത്ത് ആ​രാ​ധ​ക​രെ ഏ​റ്റ​വു​മ​ധി​കം ര​സി​പ്പി​ച്ചി​ട്ടു​ള്ള ബാ​റ്റ്സ്മാ​ന്‍മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്റെ മു​ന്‍ സൂ​പ്പ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ഷാ​ഹി​ദ് അ​ഫ്രീ​ദി. അ​ഫ്രീ​ദി​യു​ടെ ലോ​ക​റെ​ക​ക്കോ​ഡ് സ്ഥാ​പി​ച്ച ഇ​ന്നി​ങ്‌​സ് നേ​ടി​യ​ത് സാ​ക്ഷാ​ന്‍ സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച ബാ​റ്റ് ഉ​പ​യോ​ഗി​ച്ചെ​ന്നു വെ​ളി​പ്പെ​ടു​ത​ത്ത​ല്‍.

ക​റാ​ച്ചി: ക്രി​ക്ക​റ്റി​ല്‍ ഒ​രു കാ​ല​ത്ത് ആ​രാ​ധ​ക​രെ ഏ​റ്റ​വു​മ​ധി​കം ര​സി​പ്പി​ച്ചി​ട്ടു​ള്ള ബാ​റ്റ്സ്മാ​ന്‍മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്റെ മു​ന്‍ സൂ​പ്പ​ര്‍ ഓ​ള്‍റൗ​ണ്ട​ര്‍ ഷാ​ഹി​ദ് അ​ഫ്രീ​ദി. അ​ഫ്രീ​ദി​യു​ടെ ലോ​ക​റെ​ക​ക്കോ​ഡ് സ്ഥാ​പി​ച്ച ഇ​ന്നി​ങ്‌​സ് നേ​ടി​യ​ത് സാ​ക്ഷാ​ന്‍ സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ ഉ​പ​യോ​ഗി​ച്ച ബാ​റ്റ് ഉ​പ​യോ​ഗി​ച്ചെ​ന്നു വെ​ളി​പ്പെ​ടു​ത​ത്ത​ല്‍.  1996ലെ ​സ​ഹാ​റ ക​പ്പി​ല്‍ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ 37 പ​ന്തി​ല്‍ നേ​ടി​യ സെ​ഞ്ചു​റി ആ​രാ​ധ​ക​ര്‍ക്ക് ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​വി​ല്ല. 
   
അ​ന്നു അ​ഫ്രീ​ദി ലോ​ക റെ​ക്കോ​ഡ് കു​റി​ച്ച ഇ​ന്നി​ങ്സ് ക​ളി​ച്ച​ത് ഇ​ന്ത്യ​ന്‍ ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​റു​ടെ ബാ​റ്റ് കൊ​ണ്ടാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ന്‍ ടീ​മം​ഗ​വും ഓ​ള്‍റൗ​ണ്ട​റു​മാ​യി​രു​ന്ന അ​സ്ഹ​ര്‍ മ​ഹ​മ്മൂ​ദ്. 1996ല്‍ ​കെ​നി​യ​യി​ല്‍ ന​ട​ന്ന ച​തു​ര്‍ രാ​ഷ്ട്ര ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലൂ​ടെ​യാ​യി​രു​ന്നു അ​ഫ്രീ​ദി​യു​ടെ പാ​ക് അ​ര​ങ്ങേ​റ്റം. ഇ​തേ പ​ര​മ്പ​ര​യി​ലൂ​ടെ​യാ​ണ് താ​നും തു​ട​ങ്ങി​യ​ത്. മു​ഷ്താ​ഖ് അ​ഹ​മ്മ​ദി​ന് പ​രി​ക്കേ​റ്റ​തോ​ടെ​യാ​ണ് തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി അ​ഫ്രീ​ദി പാ​ക് ടീ​മി​ലെ​ത്തു​ന്ന​ത്. വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​നം ന​ട​ത്തു​ന്ന പാ​ക് ഏ​ക​ദി​ന ടീ​മി​നൊ​പ്പ​മാ​യി​രു​ന്നു അ​പ്പോ​ള്‍ അ​ഫ്രീ​ദി. 
   
ശ്രീ​ല​ങ്ക, ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​തി​ഥേ​യ​രാ​യ കെ​നി​യ എ​ന്നി​വ​രാ​യി​രു​ന്നു പ​ര​മ്പ​ര​യി​ലെ മ​റ്റു ടീ​മു​ക​ള്‍. എ​ല്ലാ മ​ല്‍സ​ര​ങ്ങ​ളും ന​ട​ന്ന​ത് നെ​യ്റോ​ബി​യി​ലാ​യി​രു​ന്നു. ക​രി​യ​റി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു അ​ഫ്രീ​ദി​യു​ടെ തീ​പ്പൊ​രി പ്ര​ക​ട​നം. ശ്രീ​ല​ങ്ക​യാ​യി​രു​ന്നു എ​തി​രാ​ളി​ക​ള്‍. അ​ന്ന് 40 പ​ന്തി​ല്‍ 102 റ​ണ്‍സ് അ​ദ്ദേ​ഹം നേ​ടി​യ​താ​യും മ​ഹ​മ്മൂ​ദ് വ്യ​ക്ത​മാ​ക്കി. അ​ന്ന​ത്തെ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്റെ ഓ​പ്പ​ണ​ര്‍മാ​ര്‍ സ​ന​ത് ജ​യ​സൂ​ര്യ​യും റൊ​മേ​ഷ് ക​ലു​വി​ത​ര​ണ​യു​മാ​യി​രു​ന്നു. ര​ണ്ടു പേ​രും ആ​ക്ര​മി​ച്ചു ക​ളി​ക്കു​ന്ന​വ​രാ​യി​രു​ന്നു. 
 
ഇ​തേ തു​ട​ര്‍ന്നാ​ണ് മൂ​ന്നാം ന​മ്പ​റി​ല്‍ ഇ​തേ ശൈ​ലി​യി​ല്‍ ക​ളി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ഒ​രാ​ളെ ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പാ​ക്കി​സ്ഥാ​ന്‍ ആ​ലോ​ചി​ച്ച​ത്. നെ​റ്റ്സി​ല്‍ ആ​ക്ര​മി​ച്ച് ബാ​റ്റി​ങ് പ​രി​ശീ​ല​നം ന​ട​ത്താ​ന്‍ ത​ന്നോ​ടും അ​ഫ്രീ​ദി​യോ​ടും വ​സീം അ​ക്രം ആ​വ​ശ്യ​പ്പെ​ട്ടു. താ​ന്‍ ക്ഷ​മ​യോ​ടെ ബാ​റ്റ് വീ​ശി​യ​പ്പോ​ള്‍ സ്പി​ന്ന​ര്‍മാ​രെ അ​ഫ്രീ​ദി അ​ടി​ച്ചു​പ​റ​ത്തി. ഒ​രാ​ളെ​പ്പോ​ലും നെ​റ്റ്സി​ല്‍ അ​വ​ന്‍ വെ​റു​തെ വി​ട്ടി​ല്ല. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ശ്രീ​ല​ങ്ക​യു​മാ​യു​ള്ള ഞ​ങ്ങ​ളു​ടെ മ​ല്‍സ​രം. അ​ന്ന് സ​ച്ചി​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ വ​ഖാ​ര്‍ യൂ​നി​സി​ന് ന​ല്‍കി​യി​രു​ന്ന ബാ​റ്റാ​ണ് അ​ന്ന് അ​ഫ്രീ​ദി ഉ​പ​യോ​ഗി​ച്ച​ത്. ക​ളി​യി​ല്‍ സെ​ഞ്ചു​റി നേ​ടാ​നും ഇ​തോ​ടെ ബാ​റ്റ്സ്മാ​നാ​യി മാ​റാ​നും അ​ഫ്രീ​ഡി​ക്കു ക​ഴി​ഞ്ഞു. 
   
യ​ഥാ​ര്‍ഥ​ത്തി​ല്‍ ബാ​റ്റി​ങ് കൂ​ടി അ​റി​യാ​വു​ന്ന ബൗ​ള​റാ​യി​രു​ന്നു അ​ഫ്രീ​ദി. എ​ന്നാ​ല്‍ അ​ന്ന​ത്തെ പ്ര​ക​ട​ന​ത്തോ​ടെ അ​വ​ന്‍ ബാ​റ്റ്സ്മാ​നാ​യി മാ​റു​ക​യും ചെ​യ്തു. വ​ള​രെ മി​ക​ച്ച ക​രി​യ​റാ​യി​രു​ന്നു അ​ഫ്രീ​ദി​യു​ടേ​തെ​ന്നും മ​ഹ​മ്മൂ​ദ് കൂ​ട്ടി​ച്ചേ​ര്‍ത്തു.ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും വേ​ഗ​മേ​റി​യ സെ​ഞ്ചു​റി​യെ​ന്ന ലോ​ക റെ​ക്കോ​ഡ് കൂ​ടി​യാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ന്യൂ​സി​ല​ന്‍ഡി​ന്റെ കോ​റി ആ​ന്‍ഡേ​ഴ്സ​നും (2014, 36 പ​ന്ത്), ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ബി ഡി​വി​ല്യേ​ഴ്സും (2015, 31 പ​ന്ത്) തി​രു​ത്തി​യെ​ങ്കി​ലും വ​ര്‍ഷ​ങ്ങ​ളോ​ളം അ​ഫ്രീ​ദി​യു​ടെ പേ​രി​ല്‍ റെ​ക്കോ​ഡ് ഭ​ദ്ര​മാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top