30
September 2020 - 10:34 am IST

Download Our Mobile App

Special

sea-beast

15 അടി നീളം, തീരത്തടിഞ്ഞ അജ്ഞാത ജീവിയെ കണ്ട് അമ്പരന്ന് ഗവേഷക ലോകം

Published:04 August 2020

15 അടി നീളമുള്ള ഒരു അജ്ഞാത ജീവിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ജീവിയുടെ തല തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

ലിവർപൂളിലെ ഐൻസ്ഡേൽ ബീച്ചിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ ഒരു അജ്ഞാത ജീവിയുടെ പുറകേയാണിപ്പോൾ ഗവേഷകരും നാട്ടുകാരും. 15 അടി നീളമുള്ള ഒരു അജ്ഞാത ജീവിയുടെ മൃതദേഹമാണ് കരയ്ക്കടിഞ്ഞത്. ജീവിയുടെ തല തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.

ഇതിന്‍റെ ഫോട്ടൊകൾ ഐൻസ്ഡേൽ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.

വാര്‍ത്ത പുറത്ത് വന്നതോടെ ഇത് ഏത് ജീവിയാണെന്ന് കണ്ടെത്തുന്നതിനായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പലരും തിമിംഗലത്തോടാണ് ഈ ജീവിയെ ഉപമിക്കുന്നതെങ്കിലും ശരിക്കും ഏത് ജീവിയാണെന്ന് ആർക്കും ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നില്ല എന്നതാണ് വാസ്തവം.

ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിലെ ഉൾപ്പെടെയുള്ള ഗവേഷകർ ഈ ജീവി ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്.


വാർത്തകൾ

Sign up for Newsletter



top