30
September 2020 - 11:41 am IST

Download Our Mobile App

Bollywood

arnab-the-news-prostitute

‘അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രവും വിവാദത്തിലേക്ക്

Published:04 August 2020

സുശാന്ത് സിങ്ങിന്‍റെ  മരണവുമായി  ബന്ധപ്പെട്ട വിവാദങ്ങള്‍ ബോളിവുഡില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആത്മഹത്യയെ കുറിച്ചുള്ള വിവാദങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രാം ഗോപാല്‍ വര്‍മ പ്രതികരിച്ചിരുന്നു. തന്റെ അടുത്ത സിനിമയുടെ പേര് ‘അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന് ട്വീറ്റ് ചെയ്താണ് സംവിധായകന്റെ പ്രതികരണം.  

മുംബൈ: വാർത്താ അവതാരകൻ അർണാബ് ഗോസ്വാമിയെ ലക്ഷ്യം വച്ച് സംവിധായകൻ രാം ഗോപാല്‍ വര്‍മ. 'അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന പേരു തന്നെ വൻ വിവാദമാകുമെന്നുറപ്പ്. അടുത്തിടെ   രാം ഗോപാല്‍ വര്‍മ പുറത്തിറക്കിയ   എല്ലാ സിനിമകളും   വിവാദങ്ങളില്‍പ്പെട്ടിരുന്നു.

സുശാന്ത് സിങ്ങിന്‍റെ  മരണവുമായി  ബന്ധപ്പെട്ട വിവാദങ്ങള്‍ ബോളിവുഡില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആത്മഹത്യയെ കുറിച്ചുള്ള വിവാദങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രാം ഗോപാല്‍ വര്‍മ പ്രതികരിച്ചിരുന്നു. തന്റെ അടുത്ത സിനിമയുടെ പേര് ‘അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്’ എന്ന് ട്വീറ്റ് ചെയ്താണ് സംവിധായകന്റെ പ്രതികരണം.  

ദിവ്യ ഭാരതി, ജിയ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണങ്ങളെ ഒരു കേസായി സംയോജിപ്പിച്ച് കൊലപാതകി ബോളിവുഡാണെന്ന് അവകാശപ്പെടാന്‍ അര്‍ണബ് ഗോസ്വാമിക്കേ കഴിയൂ. അതിനാല്‍ അര്‍ണാബിനെ കുറിച്ച് ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു എന്ന് ആര്‍ജിവി പറഞ്ഞു. പിന്നാലെയാണ് സിനിമയുടെ പേരിട്ടതായി ട്വീറ്റ് ചെയ്തത്. അർണാബിനെ വിശദമായി പഠിച്ചശേഷം ടാഗ് ലൈന്‍ മാറ്റുന്നത് ആലോചിക്കും.

 


കൊവിഡ് ലോക്ഡൗണിനിടെ നിരവധി സിനിമകള്‍ ആര്‍ജിവി പ്രഖ്യാപിച്ചിരുന്നു. ലൈംഗികത പ്രമേയമാക്കി ഒരുക്കിയ നേക്കഡ് കോടികള്‍ കളക്ഷന്‍ നേടിയതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചലച്ചിത്രതാരവും രാഷ്ട്രീയ  നേതാവുമായ പവന്‍ കല്യാണിന്‍റെ  ജീവിതം പ്രമേയമാക്കി പവര്‍ സ്റ്റാര്‍  എന്ന ചിത്രം സംവിധാനം  ചെയ്യുന്നതിനെതിരെ വ്യാപക  പ്രതിഷേധമാണ് നടക്കുന്നത്. കുറച്ച്   ദിവസങ്ങള്‍ക്കു മുന്‍പ് പവന്‍ കല്യാണിന്‍റെ ആരാധകര്‍ രാം ഗോപാല്‍ വര്‍മയുടെ ഓഫീസ്  അടിച്ചുതകര്‍ത്തിരുന്നു. പവന്‍ കല്യാണിനെ പരിഹസിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നതെന്നാണ് താരത്തിന്റെ ആരാധകരുടെ വാദം. പവന്‍ കല്യാണിന്റെ രൂപസാദൃശ്യമുള്ള നായകന്റെ മോശം പ്രകടനവും ആരാധകരെ ചൊടിപ്പിച്ചിരുന്നു.

ആര്‍ജിവി വേള്‍ഡ് തിയേറ്റര്‍ എന്ന സ്വന്തം ആപ്പ് വഴിയാണ് രാം ഗോപാല്‍ വര്‍മ നിലവില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. പവര്‍സ്റ്റാറിന്റെ ട്രെയ്‌ലര്‍ 25 രൂപ ഈടാക്കി കാണുന്ന രീതിയിലാണ് എത്തിയത്. എന്നാല്‍ ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ലീക്ക് ആയതോടെ അത് ഉപേക്ഷിക്കുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top