30
September 2020 - 12:12 pm IST

Download Our Mobile App

Flash News
Archives

Bollywood

Akshay kumar, Bollywood, Raksha Bandhan Movie

ഈ ചിത്രം സഹോദരിക്ക്: അക്ഷയ് കുമാര്‍ 

Published:04 August 2020

”എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ചിത്രങ്ങള്‍ വളരെ കുറവണ്. സിനിമാ ജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ ചിത്രമാണ് ഇത്. ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ഈ സിനിമ എന്റെ പ്രിയ സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണമാണ്.”

മുംബെ: രക്ഷാബന്ധന്‍ ദിനത്തില്‍ ‘രക്ഷാബന്ധന്‍’ സിനിമ പ്രഖ്യാപിച്ച് നടന്‍ അക്ഷയ് കുമാര്‍. തനു വെഡ്‍സ് മനു, സീറോ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആനന്ദ് എല്‍ റായ് ആണ് സംവിധാനം. ഇത് തന്റെ സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണം ആണെന്ന് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

”എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ചിത്രങ്ങള്‍ വളരെ കുറവണ്. സിനിമാ ജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ ചിത്രമാണ് ഇത്. ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ഈ സിനിമ എന്റെ പ്രിയ സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണമാണ്.”

”ലോകത്തിലെ ഏറ്റവും സ്‌പെഷ്യലായ ബന്ധം, സഹോദരബന്ധം. ആനന്ദ് എല്‍. റായിയുമായി ചേര്‍ന്ന് അല്‍ക്കയാണ് ഈ ചിത്രം നിര്‍മിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി” എന്നാണ് പോസ്റ്റര്‍ പങ്കുവച്ച് അക്ഷയ് കുമാര്‍ കുറിച്ചത്.

സംവിധായകന്‍ ആനന്ദ് എല്‍. റായ്ക്കൊപ്പം അക്ഷയ് കുമാറിന്‍റെ സഹോദരി അല്‍ക ഹിരനന്ദാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2021 നവംബര്‍ അഞ്ചിന് റിലീസ് ചെയ്യാനാണ് പദ്ധതി. ആനന്ദ് എല്‍. റായിയുടെ മറ്റൊരു ചിത്രത്തിലും അക്ഷയ് കുമാര്‍ അഭിനയിക്കുന്നുണ്ട്. ധനുഷും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ പേര് 'അത്രംഗി രേ' എന്നാണ്. ഇതിന്‍റെ ചിത്രീകരണം മധുര, ദില്ലി, മുംബൈ എന്നിവിടങ്ങളിലായി ഒക്റ്റോബറില്‍ പുനരാരംഭിക്കും. അതേസമയം, ‘ലക്ഷ്മി ബോംബ്’ ആണ് അക്ഷയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.


വാർത്തകൾ

Sign up for Newsletter



top