30
September 2020 - 11:05 am IST

Download Our Mobile App

Special

elephant

ആനകളിലെ രാജാവിനെ കണ്ടിട്ടുണ്ടോ ? ദേ ഇതാണ്

Published:04 August 2020

അത്തരമൊരു ഭീമാകാരന്‍ ആനയുടെ വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

കരയിലെ ഏറ്റവും വലിയ ജീവി ആനയാണെന്ന് കുട്ടിക്കാലം തൊട്ടേ നമ്മൾ പഠിക്കുന്ന കാര്യമാണ്. അതുകൊണ്ടു തന്നെ ആനകൾ എന്നും നമ്മളിൽ കൗതുകമുണർത്തുന്ന ഒരു ജീവികൂടിയാണ്. പൊതുവേ ആനകളില്‍ ചിലതിന് സാമാന്യത്തിലധികം വലിപ്പം തോന്നിക്കുന്നുണ്ടെങ്കില്‍ നമ്മുടെ ആകാംക്ഷ വര്‍ധിക്കുകയും ചെയ്യാറുണ്ട്.

അത്തരമൊരു ഭീമാകാരന്‍ ആനയുടെ വിഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ ഭീമാകാരന്‍ ആഫ്രിക്കന്‍ ആനയുടെ വിഡിയോ തന്‍റെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ആനകളിലെ രാജാവിനെ കണ്ടെത്തിയിരിക്കുന്നുവെന്ന കുറിപ്പോടെയാണ് അദ്ദേഹം വിഡിയോ പങ്കുവച്ചിരിക്കുന്നത്.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയിലുള്ള ആനയുടെ വിഡിയോയാണ് ഇത്. 8000 കിലോയിലധികമാണ് ആനയുടെ ഭാരമെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top