30
September 2020 - 12:25 pm IST

Download Our Mobile App

Flash News
Archives

Kollywood

sp

ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്

Published:05 August 2020

എസ്പിബി തന്നെയാണ് ഇക്കാര്യം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പനിയും ജലദോഷവും ശ്വാസതടസവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു.

ചെന്നൈ: പ്രശസ്ത ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ്. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്പിബി തന്നെയാണ് ഇക്കാര്യം വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. പനിയും ജലദോഷവും ശ്വാസതടസവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു. തുടർന്ന് കൊവിഡ് പരിശോധന നടത്തുകയായിരുന്നു. പോസിറ്റിവ് ആയതിനെത്തുടർന്ന് ഡോക്ടർമാർ ക്വാറന്‍റൈൻ നിർദേശിച്ചതായി എസ്പിബി അറിയിച്ചു.

വീട്ടിൽ കഴിയാമെന്നാണ് ഡോക്ടർമാർ അറിയിച്ചതെങ്കിലും ആശുപത്രിയിൽ മതിയെന്ന് താൻ നിർദേശിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ആശുപത്രിയിൽ കഴിയാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പനി കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ തനിക്കു ചെറിയ ജലദോഷം മാത്രമേയുള്ളുവെന്ന് എസ്പിബി പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾ

Sign up for Newsletter



top