30
September 2020 - 10:17 am IST

Download Our Mobile App

National

hardik patel.jpg

 രാമക്ഷേത്ര നിർമാണം: സംഭാവന പ്രഖ്യാപിച്ച് ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ

Published:05 August 2020

രാമരാജ്യ സ്ഥാപനത്തിന് മുന്നോടിയായിട്ടാണ് രാമക്ഷേത്ര നിർമാണം നടക്കുന്നതെന്നും, ഇന്ത്യയിൽ രാമരാജ്യം വരുമെന്നും പ്രതീക്ഷിക്കുന്നു. 

ഗാന്ധിനഗർ : രാമക്ഷേത്ര നിർമാണത്തിന് സംഭാവന പ്രഖ്യാപിച്ച് ഗുജറാത്ത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേൽ. താനും കുടുംബവും ചേർന്ന് 21000 രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.തികഞ്ഞ മതവിശ്വാസിയാണ് ഞാൻ. എന്നാൽ തീവ്രവാദിയല്ല.

 രാമരാജ്യ സ്ഥാപനത്തിന് മുന്നോടിയായിട്ടാണ് രാമക്ഷേത്ര നിർമാണം നടക്കുന്നതെന്നും, ഇന്ത്യയിൽ രാമരാജ്യം വരുമെന്നും പ്രതീക്ഷിക്കുന്നു. രാമരാജ്യമെന്നാൽ, കർഷകർക്ക് പുരോഗതിയും യുവാക്കൾക്ക് ജോലിയും സ്ത്രീകൾക്ക് സുരക്ഷയുമുള്ള രാജ്യമാണ്. അവിടെ വിദ്യാഭ്യാസത്തിന് തുല്യമായ അവകാശമുണ്ടാകും. ഗ്രാമങ്ങൾ വികസിക്കുകയും രാജ്യം സാമ്പത്തിക വളർച്ച നേടുകയും ചെയ്യുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി.
 


വാർത്തകൾ

Sign up for Newsletter



top