30
September 2020 - 11:25 am IST

Download Our Mobile App

Mollywood

aptitude-malayalam-home-made-short-film

ലോക് ഡൗണിൽ മികവോടെ സ്വയം രൂപപ്പെടുന്ന പെണ്മ ഹോം ഷോർട്ട് ഫിലിം 'ആപ്റ്റിറ്റ്യൂഡ് ' ശ്രദ്ധേയമാകുന്നു 

Published:05 August 2020

ലോക്ഡൗൺ കാലത്ത് അലസതയിലേക്കും മടുപ്പിലേക്കും വഴി മാറാതിരിക്കാൻ   വനിതകൾക്ക് പ്രചോദനമായി ഇതാ ഒരു ഹ്രസ്വ ചിത്രം. ഓരോരുത്തരുടെയും അഭിരുചികളും താത്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ സ്വയം മനസിലാക്കി സ്വയം രൂപപ്പെടുന്ന, പരുവപ്പെടുന്ന വീട്ടമ്മയായി മാറുക എന്ന ഉന്നതമായ സന്ദേശം പകർന്നു തരികയാണ് ആപ്റ്റിറ്റ്യൂഡ് എന്ന ലഘുചിത്രം.

ലോക്ഡൗൺ കാലത്ത് അലസതയിലേക്കും മടുപ്പിലേക്കും വഴി മാറാതിരിക്കാൻ   വനിതകൾക്ക് പ്രചോദനമായി ഇതാ ഒരു ഹ്രസ്വ ചിത്രം. ഓരോരുത്തരുടെയും അഭിരുചികളും താത്പര്യങ്ങളും ഇഷ്ടങ്ങളുമൊക്കെ സ്വയം മനസിലാക്കി സ്വയം രൂപപ്പെടുന്ന, പരുവപ്പെടുന്ന വീട്ടമ്മയായി മാറുക എന്ന ഉന്നതമായ സന്ദേശം പകർന്നു തരികയാണ് ആപ്റ്റിറ്റ്യൂഡ് എന്ന ലഘുചിത്രം. വെള്ളം ഏതു പാത്രത്തിൽ ഒഴിച്ചാലും ആ പാത്രത്തിൻ്റെ രൂപത്തിലേക്കു മാറുമല്ലോ ? അതുപോലെ പുതിയ ഗാർഹിക സാഹചര്യത്തിലേക്കും പരിമിതികളിലേക്കും ലോക് ഡൗൺ ദിനങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിച്ചേക്കാം.  ആ  പരിമിതികളിൽ നിന്നു കൊണ്ടും പുതിയ വലിയ സാധ്യതകൾ കണ്ടെത്താമെന്നാണ് ആപ്റ്റിറ്റ്യൂഡിൻ്റെ  അവതരണത്തിലൂടെ    ശ്രീലക്ഷ്മി  മനസിലാക്കിത്തരുന്നത്. 

ഷൂട്ടിങ്ങിലും എഡിറ്റിങ്ങിലും മൊബൈൽ ഫോണിൻ്റെ സാധ്യതകളെ പരമാവധി ഉപയോഗിച്ചുകൊണ്ടാണ് പ്രശസ്ത തിരക്കഥാകൃത്ത്  ഹരി പി.നായർ ഈ ഹ്രസ്വചിത്രം അണിയിച്ചൊരുക്കിയിരിക്കന്നത്. ഫോണിൽ ഷൂട്ട് ചെയ്ത് ഫോണിൽ എഡിറ്റ് ചെയ്ത ഈ ഹ്രസ്വചിത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.

വീഡിയോ കാണൂ ..


വാർത്തകൾ

Sign up for Newsletter



top