30
September 2020 - 12:15 pm IST

Download Our Mobile App

Flash News
Archives

Kollywood

rana-miheeka

അതിഥികളായെത്തുക 30 പേർ, കൊവിഡ് ടെസ്റ്റ് നിർബന്ധം; റാണ-മിഹീഖ വിവാഹം ഇങ്ങനെ

Published:05 August 2020

ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം. ഇപ്പോഴിത വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും താര വിവാഹം നടക്കുക.

ബാഹുബലി എന്ന ചിത്രത്തിലൂടെ ഏവരുടെയും മനം കവർന്ന താരമാണ് റാണ ദഗുബാട്ടി. വില്ലനായാണ് എത്തിയതെങ്കിലും വലിയ സ്വീകാര്യതയാണ് റാണയ്ക്ക് ലഭിച്ചത്. അടുത്തിടെ തന്‍റെ വിവാഹത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു. ഹൈദരാബാദ് സ്വദേശിനി മീഹിഖയാണ് റാണയുടെ വധു. ഓഗസ്റ്റ് എട്ടിനാണ് ഇവരുടെ വിവാഹം. ഇപ്പോഴിത വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടായിരിക്കും താര വിവാഹം നടക്കുക.

30 ൽ താഴെ അതിഥികൾ മാത്രമേ വിവാഹത്തിന് ഉണ്ടാവുകയുളളൂവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്പെഷ്യൽ തീമിലാകും വിവാഹം നടക്കുക. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അതിഥികൾ വിവാഹത്തിന് എത്തുകയുള്ളൂ. കൂടാതെ സാമൂഹിക അകലം പാലിച്ചായിരിക്കും അതിഥികൾക്കുള്ള ഇരിപ്പിടം. വേദിയിൽ പലയിടങ്ങളിലായി സാനിറ്റൈസർ സജ്ജീകരിക്കുമെന്നും റാണാ ദഗുബാട്ടിയുടെ അച്ഛൻ പറയുന്നു. അതോടൊപ്പം വിവാഹ സ്ഥലത്ത് എല്ലായിടത്തും സാനിറ്റൈസ് സൗകര്യം ഒരുക്കും.

സന്തോഷമുള്ള അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടേയും സുരക്ഷയും പ്രധാനമാണെന്ന് റാണയുടെ അച്ഛൻ ദഗ്ഗുബാട്ടി സുരേഷ് ബാബു പറഞ്ഞു. മീഹിഖയും അമ്മയും ചേർന്നാണ് വിവാഹത്തിനുള്ള തീം ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത തെലുങ്കു-മർവാരി ആചാരപ്രകാരമാണ് വിവാഹം. എന്നാൽ വിവാഹത്തിന്‍റെ തീം എന്താണെന്ന് ഇതുവരെ താരകുടുംബം പുറത്തുവിട്ടിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top