30
September 2020 - 12:15 pm IST

Download Our Mobile App

Flash News
Archives

Mollywood

melam

ഷൊർണൂർ മേളം സ്വന്തമാക്കി ആന്‍റണി പെരുമ്പാവൂർ

Published:05 August 2020

എൺപതുകളിലാണ് ആധുനിക മുഖച്ഛായയോടെ ഷൊർണൂർ നഗരത്തിൽ മേളം ഉയർന്നത്. 'ആരംഭം' എന്ന സിനിമയോടെയായിരുന്നു തുടക്കം.

തൃശൂർ: ഷൊര്‍ണ്ണൂരിലെ മേളം തിയെറ്റര്‍ ആന്‍റണി പെരുമ്പാവൂര്‍ സ്വന്തമാക്കി. ഇന്നലെയാണ് വിസ്മയ കമ്പനിക്ക്  വേണ്ടി നിര്‍മാതാവ് ആന്‍റണി  പെരുമ്പാവൂരിന്‍റെ പേരില്‍ മേളം തിയെറ്റര്‍ രജിസ്റ്റര്‍ ചെയ്തത്. എൺപതുകളിലാണ് ആധുനിക മുഖച്ഛായയോടെ ഷൊർണൂർ നഗരത്തിൽ മേളം ഉയർന്നത്. 'ആരംഭം' എന്ന സിനിമയോടെയായിരുന്നു തുടക്കം.  900 സീറ്റുകൾ ഉള്ള വലിയ തിയെറ്റർ അത്യാധുനിക ശബ്ദ-ദൃശ്യ സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് സമ്പന്നമാണ്.

റസൂൽ പൂക്കുട്ടിയടക്കം മേളത്തിലെ ശബ്ദസംവിധാനത്തിലെ മികവിനെ പ്രശംസിച്ചിട്ടുണ്ട്. പഴശ്ശിരാജ എന്ന സിനിമ റസൂലും മമ്മൂട്ടിയും ഒന്നിച്ചാണ് മേളത്തിലിരുന്ന് ആസ്വദിച്ചത്.   സാമ്പത്തിക പ്രതിസന്ധി കാരണം  തിയെറ്റര്‍ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത  അവസ്ഥയായിരുന്നു. കഴിഞ്ഞ ഒക്റ്റോബറില്‍ മേളം സ്ഥിരമായി അടച്ചു പൂട്ടുകയും ചെയ്തിരുന്നു.


വാർത്തകൾ

Sign up for Newsletter



top