30
September 2020 - 10:49 am IST

Download Our Mobile App

National

RAM NATH KOVIND.jpg

രാമക്ഷേത്ര നിർമാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്  രാഷ്ട്രപതി 

Published:05 August 2020


നിയമ വിധേയമായി നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്ചയദാർഢ്യത്തെയും നിർവചിക്കുന്നു.

ന്യൂഡൽഹി: രാമക്ഷേത്ര നിർമാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് . രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് ട്വിറ്ററിലാണ് അദ്ദേഹം ആശംസ അർപ്പിച്ചു. ''അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന വേളയിൽ എല്ലാവർക്കും ആശംസകൾ. നിയമ വിധേയമായി നിർമിക്കുന്ന ക്ഷേത്രം ഇന്ത്യയുടെ സാമൂഹിക ഐക്യത്തെയും ആളുകളുടെ നിശ്ചയദാർഢ്യത്തെയും നിർവചിക്കുന്നു. ഇത് രാമരാജ്യത്തിന്റെ ആദർശങ്ങൾക്ക് സാക്ഷ്യവും ആധുനിക ഇന്ത്യയുടെ പ്രതീകവുമാകും'' എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
 


വാർത്തകൾ

Sign up for Newsletter



top