30
September 2020 - 11:59 am IST

Download Our Mobile App

Flash News
Archives

Kerala

virus two.jpg

സംസ്ഥാനത്ത് പുതിയ 21 പ്രദേശങ്ങൾ കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടുകൾ

Published:05 August 2020

അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 21 പ്രദേശങ്ങൾ കൂടി കൊവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ പൂത്രിക്ക (കണ്ടൈൻമെന്റ് സോൺ: വാർഡ് 12), പുത്തൻവേലിക്കര (9), രായമംഗലം (4), എടവനക്കാട് (12, 13), വടക്കേക്കര (1), വരപെട്ടി (6, 11), ആമ്ബല്ലൂർ (10, 12), തൃശൂർ ജില്ലയിലെ നടത്തറ (12, 13), അരിമ്ബൂർ (15), തേക്കുംകര (1), ആലപ്പുഴ ജില്ലയിലെ ആലപ്പുഴ മുൻസിപ്പാലിറ്റി (22), പനവള്ളി (10), പെരുമ്ബളം (9), പാലക്കാട് ജില്ലയിലെ പാലക്കാട് മുൻസിപ്പാലിറ്റി (51), പെരിങ്ങോട്ടു കുറിശി (4, 7), എളവഞ്ചേരി (9, 10, 11), കോട്ടയം ജില്ലയിലെ പനച്ചിക്കാട് (6, 16),

കോട്ടയം ജില്ലയിലെ കങ്ങഴ (6), കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (15), കണ്ണൂർ ജില്ലയിലെ ന്യൂ മാഹി (4), പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂർ (1, 2, 4, 14) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം 15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (വാർഡ് 18), വീയ്യപുരം (9), ഭരണിക്കാവ് (12), കൃഷ്ണപുരം (1), തഴക്കര (21), എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി (1), മലയാറ്റൂർനീലേശ്വരം (17), മഞ്ഞപ്ര (8), നോർത്ത് പറവൂർ (15),

വയനാട് ജില്ലയിലെ നൂൽപ്പുഴ (14, 15, 16, 17), തൃശൂർ ജില്ലയിലെ വലപ്പാട് (13), കൊല്ലം ജില്ലയിലെ നിലമേൽ (എല്ലാ വാർഡുകളും), കോട്ടയം ജില്ലയിലെ വെച്ചൂർ (1, 4), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (1, 11), പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ (1, 13) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 515 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.


വാർത്തകൾ

Sign up for Newsletter



top