30
September 2020 - 12:03 pm IST

Download Our Mobile App

Flash News
Archives

National

ARREST.jpg

സിക്രിയിൽ എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

Published:05 August 2020

ധാന്യം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു 

ലഖ്‌നൗ: ഉത്തർപ്രദേശിലെ സിക്രിയിൽ എട്ട് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അശോകാണ് പൊലീസ് പിടിയിലായത്. പ്രതി ധാന്യം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഇതിനിടെ പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വയലിൽ ഒളിപ്പിച്ചതായും പൊലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രകോപിതരായ ഗ്രാമവാസികൾ പൊലീസ് സ്റ്റേഷൻ വളഞ്ഞിരുന്നു.
 


വാർത്തകൾ

Sign up for Newsletter



top