30
September 2020 - 10:44 am IST

Download Our Mobile App

Updates

Airport

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ളം: ടാ​ക്സി ഫീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ചു

Published:05 August 2020

ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ വ​രു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ അ​റി​യി​ച്ചു. ഓ​ട്ടൊ/ ടാ​ക്സി- 150, കാ​ര്‍/​ജീ​പ്പ് - 250, മി​നി ബ​സ്/​ടെ​മ്പോ ട്രാ​വ​ല​ര്‍ - 700, ബ​സ് - 1000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്.

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ വ​രു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ക്ക് നി​ല​വി​ല്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന ഫീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ച​താ​യി മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ർ അ​റി​യി​ച്ചു. ഓ​ട്ടൊ/ ടാ​ക്സി- 150, കാ​ര്‍/​ജീ​പ്പ് - 250, മി​നി ബ​സ്/​ടെ​മ്പോ ട്രാ​വ​ല​ര്‍ - 700, ബ​സ് - 1000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​ക്കി​യ നി​ര​ക്ക്. ‌ര​ണ്ട് മ​ണി​ക്കൂ​ര്‍ വ​രെ​യു​ള്ള പാ​ര്‍ക്കി​ങ് ചാ​ര്‍ജ് ഉ​ള്‍പ്പെ​ടെ​യു​ള്ള നി​ര​ക്കാ​ണി​ത്. ര​ണ്ട് മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ലു​ള്ള പാ​ര്‍ക്കി​ങ് ചാ​ർ​ജ് വേ​റെ ന​ൽ​ക​ണം. 

വി​മാ​ന​ത്താ​വ​ളം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​മാ​യ​ത് മു​ത​ല്‍ പ്രീ ​പെ​യ്ഡ് ടാ​ക്സി സ​ര്‍വീ​സ് ന​ട​ത്തി​വ​രു​ന്ന​ത് കാ​ലി​ക്ക​റ്റ് ടൂ​ര്‍സ് ആ​ൻ​ഡ് ട്രാ​വ​ല്‍സ് ക​മ്പ​നി​യാ​ണ്. അ​വ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​ന് കാ​റൊ​ന്നി​ന് ഒ​രു ദി​വ​സം 629.5 രൂ​പ (ജി​എ​സ്ടി ഉ​ള്‍പ്പെ​ടെ) ന​ല്‍കു​ന്നു​ണ്ട്. ക​രാ​റു​കാ​ര​ന്‍ 60 കാ​റു​ക​ള്‍ എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഒ​രു​ക്കി​നി​ര്‍ത്ത​ണ​മെ​ന്നും വ​ണ്ടി ഓ​ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും തു​ക ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു വ്യ​വ​സ്ഥ. ഏ​ജ​ന്‍സി​യെ ഏ​ല്‍പ്പി​ച്ച​തു മു​ത​ൽ മ​റ്റ് ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ക്ക് എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​വി​ടേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ന്‍ അ​നു​വാ​ദം ന​ല്‍കി​യി​രു​ന്നു. ടോ​ള്‍ ഗേ​റ്റി​ലെ ഫീ​സ് അ​ട​യ്ക്ക​ണ​മെന്നായിരുന്നു നി​ബ​ന്ധ​ന. ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. 

പ്ര​വാ​സി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ച​പ്പോ​ള്‍ കാ​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ ക​രാ​റു​കാ​ര​ന് നി​ര്‍ദേ​ശം ന​ല്‍കി. പ​ക്ഷേ അ​ത്ര​യും കാ​റു​ക​ള്‍ ന​ല്‍കാ​ന്‍ ക​രാ​റു​കാ​ര​ന് ക​ഴി​ഞ്ഞി​ല്ല. തുട​ർ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പു​റ​ത്തു​നി​ന്ന് ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ക്ക് താ​ത്കാ​ലി​ക​മാ​യി അ​നു​മ​തി ന​ല്‍കി. അ​വ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്ക് ത​രേ​ണ്ട ഫീ​സ് ഈ​ടാ​ക്കി​യി​രു​ന്നി​ല്ല. ക​രാ​റു​കാ​ര​ന്‍ കാ​റു​ക​ളു​ടെ എ​ണ്ണം ക്ര​മേ​ണ വ​ർ​ധി​പ്പി​ച്ച് 180 ആ​ക്കി. ഇ​പ്പോ​ള്‍ പ്ര​വാ​സി​ക​ളു​ടെ വ​ര​വ് കു​റ​യു​ക​യും ആ​വ​ശ്യ​ത്തി​ന് ഓ​ട്ടം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​വു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ പു​റ​ത്തു​നി​ന്ന് മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്ത് വ​രു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​വൂ എ​ന്ന് ത​ല​ശേ​രി സ​ബ് ക​ല​ക്റ്റ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ഈ ​വാ​ഹ​ന​ങ്ങ​ള്‍ എ​യ​ര്‍പോ​ര്‍ട്ടി​ന് ഫീ​സ് ഒ​ടു​ക്കേ​ണ്ട​തു​ണ്ട്. 629.5 രൂ​പ (ജി​എ​സ്ടി ഉ​ള്‍പ്പെ​ടെ) ഇ​ത്ത​ര​ത്തി​ല്‍ ന​ല്‍കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ കൊ​വി​ഡ് കാ​ല​ഘ​ട്ട​മാ​യ​തി​നാ​ല്‍ 300 രൂ​പ ഓ​രോ കാ​റും എ​യ​ര്‍പോ​ര്‍ട്ടി​ല്‍ ഒ​ടു​ക്കി​യാ​ല്‍ മ​തി​യെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തു. ടോ​ള്‍ ക​ല​ക്ഷ​ന്‍ കൗ​ണ്ട​റി​ല്‍ ഫീ​സ് സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​ത് ഒ​രു വി​ഭാ​ഗം ടാ​ക്സി​ക്കാ​ര്‍ എ​തി​ര്‍ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഫീ​സ് പു​നഃ​ക്ര​മീ​ക​രി​ച്ച​ത്. 

മു​ന്‍കൂ​ട്ടി ബു​ക്ക് ചെ​യ്ത് ഉ​ള്ളി​ലേ​ക്ക് വ​രു​ന്ന ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര​ക്കാ​ര​ന്‍റെ പേര്, ഫ്ളൈ​റ്റിന്‍റെ വിവരങ്ങൾ, പോ​കേ​ണ്ട സ്ഥലം എന്നീ വി​വ​ര​ങ്ങ​ള്‍ കൈ​യി​ല്‍ ക​രു​ത​ണം. ഈ ​കാ​ര്യ​ങ്ങ​ള്‍ എ​യ​ര്‍പോ​ര്‍ട്ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍, ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് സെ​ക്യൂ​രി​റ്റി, കാ​ര്‍ പാ​ര്‍ക്കി​ങ് ചു​മ​ത​ല​യു​ള്ള ഏ​ജ​ന്‍സി എ​ന്നി​വ​ര്‍ ഉ​റ​പ്പ് വ​രു​ത്തും. ഈ ​ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ടി​ന്‍റെ ഒ​ന്നാം ഗേ​റ്റി​ല്‍ കൂ​ടി മാ​ത്ര​മേ അ​ക​ത്ത് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളൂ. നി​ശ്ചി​ത ഫീ​സ് ഒ​ടു​ക്കി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ള്‍ കാ​ര്‍ പാ​ര്‍ക്കി​ങ്ങി​ല്‍ പാ​ര്‍ക്ക് ചെ​യ്ത് യാ​ത്ര​ക്കാ​ര​ന്‍ ഇ​റ​ങ്ങി പു​റ​ത്തു​വ​ന്ന് വി​ളി​ച്ചാ​ല്‍ മാ​ത്ര​മേ അ​റൈ​വ​ല്‍ ഏ​രി​യ​യി​ല്‍ വ​രാ​ന്‍ പാ​ടു​ള്ളൂ. ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 


വാർത്തകൾ

Sign up for Newslettertop