01
October 2020 - 8:09 pm IST

Download Our Mobile App

Flash News
Archives

Analysis

Vodafone

വൊ​ഡ​ഫോ​ൺ- ഐഡിയയുമായി പു​തി​യ ഇ​ട​പാ​ടു​ക​ൾ നടത്താതെ‍ പ്ര​മു​ഖ ക​മ്പ​നി​ക​ള്‍

Published:05 August 2020

പേ​യ്‌​മെ​ന്‍റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ര്‍ന്നാ​ണ് പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ വി​ട്ടു​നി​ല്‍ക്കാ​ന്‍ നോ​ക്കു​ന്ന​തെ​ന്ന് മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി

ബം​ഗ​ളൂ​രു: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യു​മാ​യി പു​തി​യ ഇ​ട​പാ​ടു​ക​ള്‍ക്കു മു​തി​രാ​ന്‍ പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ക്കു വി​മു​ഖ​ത. നോ​ക്കി​യ, എ​റി​ക്‌​സ​ണ്‍, വാ​വെ തു​ട​ങ്ങി​യ സ​പ്ലൈ​യ​ര്‍മാ​രെ​ല്ലാം ത​ന്നെ വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യി​ല്‍ നി​ന്ന് പു​തി​യ ഓ​ര്‍ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. 

പേ​യ്‌​മെ​ന്‍റു​ക​ള്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക​യെ​ത്തു​ട​ര്‍ന്നാ​ണ് പ്ര​മു​ഖ ക​മ്പ​നി​ക​ള്‍ വി​ട്ടു​നി​ല്‍ക്കാ​ന്‍ നോ​ക്കു​ന്ന​തെ​ന്ന് മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. പേ​യ്‌​മെ​ന്‍റ് നി​ബ​ന്ധ​ന​ക​ളി​ല്‍ ഇ​തു​വ​രെ നി​ര്‍ബ​ന്ധ ബു​ദ്ധി ചെ​ലു​ത്താ​തി​രു​ന്ന ചൈ​നീ​സ് വെ​ന്‍ഡ​ര്‍മാ​രും പു​തി​യ ഓ​ര്‍ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍ത്തി​വെ​ച്ച​താ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. മു​ന്‍ ഓ​ര്‍ഡ​റു​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് ക്രെ​ഡി​റ്റ് ലെ​റ്റ​റു​ക​ളു​ള്ള യൂ​റോ​പ്യ​ന്‍ വെ​ന്‍ഡ​ര്‍മാ​രാ​യ നോ​ക്കി​യ​യും എ​റി​ക്‌​സ​ണു​മാ​ക​ട്ടെ പു​തി​യ ഓ​ര്‍ഡ​റു​ക​ള്‍ക്കാ​യും ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് സ​മാ​ന​മാ​യ ഗ്യാ​ര​ന്‍റി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തേ​സ​മ​യം, 50,000 കോ​ടി​യ​ല​ധി​കം രൂ​പ​യു​ടെ അ​സ്തി​ത്വ പ്ര​തി​സ​ന്ധി​യാ​ണ് വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ നേ​രി​ടു​ന്ന​ത്. ക്ര​മീ​ക​രി​ച്ച മൊ​ത്ത വ​രു​മാ​ന (എ​ജി​ആ​ര്‍) കു​ടി​ശി​ക ഇ​ന​ത്തി​ല്‍ ഇ​പ്പോ​ഴും സ​ര്‍ക്കാ​രി​ന് വ​ന്‍ തു​ക ന​ല്‍കാ​നു​ള്ള​പ്പോ​ള്‍ ബാ​ങ്ക് ഗ്യാ​ര​ന്‍റി ല​ഭി​ക്കു​ക സാ​ധ്യ​മ​ല്ല. മാ​ര്‍ച്ച് അ​വ​സാ​നം വ​രെ കാ​ല​യ​ള​വി​ലെ 1,12,520 കോ​ടി രൂ​പ​യു​ടെ ക​ടം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു ബാ​ങ്കും ഗ്യാ​ര​ന്‍റി ന​ല്‍കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്ന് ക​മ്പ​നി അ​ടു​ത്തി​ടെ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

പ​ര​മ്പ​രാ​ഗ​ത വെ​ന്‍ഡ​ര്‍മാ​രു​മാ​യു​ള്ള നി​ല​വി​ലെ വ്യാ​പാ​ര സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വൊ​ഡ​ഫോ​ണ്‍ ഐ​ഡി​യ പ​ര​മാ​വ​ധി ശ്ര​മി​ക്കു​ന്നു​ണ്ട്.   ചെ​ല​വ് താ​ഴ്ത്തു​ന്ന​തി​ന് മെ​യ് മാ​സം മു​ത​ല്‍ ടെ​ലി​കോം സ​ര്‍ക്കി​ളു​ക​ളെ 22ല്‍ ​നി​ന്ന് 10 ആ​യി കു​റ​യ്ക്കാ​ന്‍ ആ​രം​ഭി​ച്ച നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന 1,500 -ഓ​ളം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ന്‍ ക​മ്പ​നി ത​യാ​റെ​ടു​ക്കു​ന്ന​താ​യും റി​പ്പോ​ര്‍ട്ടു​ണ്ട്. ക​മ്പ​നി​ക്ക് 11,705 സ്ഥി​രം ജീ​വ​ന​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top