30
September 2020 - 11:24 am IST

Download Our Mobile App

Kerala

ALWIN ANTONY.jpg

പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നിർമാതാവ് ആൽവിൻ ആന്റണി ഹൈക്കോടതിയിൽ

Published:05 August 2020

യുവതി പണം തട്ടാൻ വേണ്ടി തന്നെ ഭീഷണിപ്പെടുത്തുകയാണന്നും താൻ നിരപരാധിയാണന്നുമാണ് ആൽവിൻ ആന്റണിയുടെ പ്രതിവാദം

കൊച്ചി: പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി നിർമാതാവ് ആൽവിൻ ആന്റണി ഹൈക്കോടതിയിൽ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂർ ജാമ്യം തേടിയത്.  ആൽവിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർനാണ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

മോഡലായ 22 കാരിയെ നാല് തവണ പീഡിപ്പിച്ചെന്നാണ് പരാതി. 2019 ജനുവരി മാർച്ച് മാസങ്ങളിലായിരുന്നു പീഡനമെന്ന്  യുവതിയുടെ പരാതിയിൽ പറയുന്നു. ആൽവിൻ ആന്റണിയുടെ പനമ്പിള്ളി നഗറിലെ ഓഫീസിലും ഗസ്റ്റ്ഹൗസിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

എന്നാൽ സിനിമയിൽ അവസരം തേടിവന്ന യുവതി പണം തട്ടാൻ വേണ്ടി തന്നെ ഭീഷണിപ്പെടുത്തുകയാണന്നും താൻ നിരപരാധിയാണന്നുമാണ് ആൽവിൻ ആന്റണിയുടെ പ്രതിവാദം. ഹർജി കോടതി നാളെ പരിഗണിക്കും..

 ദൈവമേ കൈതൊഴാം കെ കുമാറാകണം, ഡാഡി കൂൾ, ജൂലൈ 4, അമർ അക്ബർ അന്തോണി, മാർഗംകളി, ഓം ശാന്തി ഓശാന,  മാംഗല്യം തന്തുനാനേന, തുടങ്ങി നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് ആൽവിൻ ആന്റണി. നിർമാതാക്കളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവുമാണ് ആൽവിൻ.


വാർത്തകൾ

Sign up for Newsletter



top