30
September 2020 - 11:18 am IST

Download Our Mobile App

Updates

New showroom

ആ​ഗോ​ള വി​ക​സ​നത്തിനൊരുങ്ങി മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ്

Published:05 August 2020

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​ട്ടെ​യ്‌​ല്‍ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു പു​തി​യ ഷോ​റൂ​മു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്തും, പ​ഞ്ചാ​ബി​ലെ ഛണ്ഡീ​ഗ​ഡി​ലു​മാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ച​ത്

കോ​ഴി​ക്കോ​ട്: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ്വ​ല്ല​റി റീ​ട്ടെ​യ്‌​ല്‍ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ന്‍ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും സാ​ന്നി​ധ്യം വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു പു​തി​യ ഷോ​റൂ​മു​ക​ള്‍ കൂ​ടി ആ​രം​ഭി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ കും​ഭ​കോ​ണ​ത്തും, പ​ഞ്ചാ​ബി​ലെ ഛണ്ഡീ​ഗ​ഡി​ലു​മാ​ണ് വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ച്ച​ത്. മ​ല​ബാ​ര്‍ ഗ്രൂ​പ്പ് ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്‌​ഫോം വ​ഴി​യാ​ണ് ഷോ​റൂ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച​ത്. ഗ്രൂ​പ്പ് സീ​നി​യ​ര്‍ ഡ​യ​റ​ക്റ്റ​ര്‍മാ​ര്‍, മാ​നെ​ജ്‌​മെ​ന്‍റ് ടീം ​അം​ഗ​ങ്ങ​ള്‍ എന്നിവ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. 

കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​രു​ത​ലോ​ടെ മു​ന്നോ​ട്ട് നീ​ങ്ങാമെന്ന തീ​രു​മാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യ ഷോ​റൂ​മു​ക​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തു​റ​ന്നു കൊ​ടു​ക്കു​ന്ന​തെന്ന് ക​മ്പ​നി മാ​നെ​ജ്‌​മെ​ന്‍റ് അ​റി​യി​ച്ചു. ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി 260ൽ​പ്പ​രം ഷോ​റൂ​മു​ക​ള്‍ക്ക് പു​റ​മെ ആ​ഭ​ര​ണ നി​ര്‍മാ​ണ രം​ഗ​ത്തും ക​മ്പ​നി​യു​ടെ സാ​ന്നി​ധ്യം ശ​ക്ത​മാ​ണ്. ഇ​ന്ത്യ​യി​ല്‍ കൊ​ല്‍ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ബം​ഗ്ല​ളൂ​രു, കോ​യ​മ്പ​ത്തൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദേ​ശ​ത്ത് യു​എ​ഇ, സൗ​ദി, ഖ​ത്ത​ര്‍, ഒ​മാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​ണ് ക​മ്പ​നി​ക്ക് ആ​ഭ​ര​ണ നി​ര്‍മാ​ണ യൂ​ണി​റ്റു​ക​ളു​ള്ള​ത്. വി​പു​ല​മാ​യ ഷോ​റൂം ശൃം​ഖ​ല​യും ആ​ഭ​ര​ണ നി​ര്‍മാ​ണ ഫാ​ക്റ്റ​റി​ക​ളും വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ​ങ്ങ​ള്‍ക്കൊ​പ്പം മി​ക​ച്ച മൂ​ല്യാ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളു​മാ​ണ് മ​റ്റു ബ്രാ​ന്‍ഡു​ക​ളി​ല്‍ നി​ന്നും മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​നെ വ്യ​ത്യ​സ്ഥ​മാ​ക്കു​ന്ന​ത്.

ബീ​ഹാ​റി​ലെ പ​ട്ന, തെ​ല​ങ്കാ​ന​യി​ലെ ക​മ്മം, ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ ല​ക്‌​നൗ, ഖാ​സി​യാ​ബാ​ദ്, മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ താ​നെ, വാ​ഷി, ഡ​ല്‍ഹി​യി​ലെ ദ്വാ​ര​ക, മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍ഡോ​ര്‍, ക​ർ​ണാ​ട​ക​യി​ലെ ക​മ്മ​ന​ഹ​ള്ളി, മ​ല്ലേ​ശ്വ​രം, ഒ​റീ​സ​യി​ലെ ഭു​വ​നേ​ശ്വ​ര്‍, ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ശ്രീ​കാ​കു​ളം, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഈ ​വ​ര്‍ഷം ത​ന്നെ പു​തി​യ ഷോ​റൂ​മു​ക​ള്‍ ആ​രം​ഭി​ക്കും. മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ്, സി​ങ്ക​പ്പൂ​ര്‍, യു​എ​ഇ, സൗ​ദി അ​റേ​ബ്യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും വി​പൂ​ലീ​ക​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഷോ​റൂ​മ​ക​ള്‍ തു​ട​ങ്ങാ​ന്‍ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്.

ആ​ഗോ​ള ത​ല​ത്തി​ല്‍ റീ​ട്ടെ​യ്‌​ല്‍ ജ്വ​ല്ല​റി മേ​ഖ​ല​യി​ല്‍ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണ​ത്തി​ലും വി​റ്റു​വ​ര​വി​ലും ഒ​ന്നാ​മ​തെ​ത്തു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ ഷോ​റൂ​മു​ക​ളു​ടെ എ​ണ്ണം മൂ​ന്നി​ര​ട്ടി​യാ​യി വ​ര്‍ധി​പ്പി​ക്കു​മെ​ന്നും ചെ​യ​ര്‍മാ​ന്‍ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ ശ്രേ​ണി​ക്കൊ​പ്പം ത​ന്നെ മി​ക​ച്ച വി​ല്‍പ്പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ള്‍ കൂ​ടി ന​ല്‍കാ​ന്‍ ക​ഴി​യു​ന്നു​വെ​ന്ന​താ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സി​നെ ആ​ഗോ​ള ത​ല​ത്തി​ല്‍ പ്രി​യ​ങ്ക​ര​മാ​ക്കു​ന്ന​ത്. കൊ​വി​ഡ് വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ​യ്ക്കു​മാ​യി എ​ല്ലാ മു​ന്‍ക​രു​ത​ലു​ക​ളും ഷോ​റൂ​മു​ക​ളി​ല്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​താ​ര്യ​മാ​യ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ കോ​ടി​ക്ക​ണ​ക്കി​ന് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വി​ശ്വാ​സ്യ​ത നേ​ടി​യെ​ടു​ക്കാ​ന്‍ ഇ​തി​ന​കം ത​ന്നെ ത​ങ്ങ​ള്‍ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​റ്റ് ബ്രാ​ന്‍ഡു​ക​ളി​ല്‍ നി​ന്നും വ്യ​ത്യ​സ്ഥ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ളും ഷോ​പ്പി​ങ് അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് ഉ​റ​പ്പ് ന​ല്‍കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സ് ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ന്‍സ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ ഒ. ​അ​ഷ​ര്‍ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top