30
September 2020 - 11:26 am IST

Download Our Mobile App

World

trump

കൊവിഡ്: ട്രംപിന്‍റെ വിഡിയോ ഫെയ്സ്ബുക്ക് നീക്കി

Published:06 August 2020

ട്രം​പ് ത​ന്‍റെ സ്വ​ന്തം ഫെയ്സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ ആ​ണ് നീ​ക്കം ചെ​യ്ത​ത്. കൊ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വിഡി​യോ നീ​ക്കം ചെ​യ്തിരിക്കുന്നത്.

വാ​ഷിങ്ടൺ: കൊ​വി​ഡിക്കുറിച്ച് അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കു​വ​ച്ച വി​ഡി​യോ ഫെയ്സ്ബു​ക്ക് നീ​ക്കി. ട്രം​പ് ത​ന്‍റെ സ്വ​ന്തം ഫെയ്സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച വി​ഡി​യോ ആ​ണ് നീ​ക്കം ചെ​യ്ത​ത്. കൊ​വി​ഡ് സം​ബ​ന്ധ​മാ​യി തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​യ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വിഡി​യോ നീ​ക്കം ചെ​യ്തിരിക്കുന്നത്.

കു​ട്ടി​ക​ൾ​ക്ക് കൊ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്ന ട്രം​പി​ന്‍റെ വാ​ക്കു​ക​ളാ​ണ് വി​ഡി​യോ നീ​ക്കം ചെ​യ്യു​ന്ന​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ചിരിക്കുന്നത്. നി​ല​വി​ൽ ട്രം​പി​ന്‍റെ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന സ്ഥാ​ന​ത്ത് ദ ​ക​ണ്ടെ​ന്‍റ്റ്റ് ഈ​സ് നോ​ട്ട് അ​വെ​യ്‌ലബി​ൾ റൈ​റ്റ് നൗ ​എ​ന്നാ​ണ് വരുന്നത്. മുൻപ് ഹൈ​ഡ്രോ​ക്സി​ക്ലോ​റോ​ക്വി​ൻ കൊവി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ഉ​ത്ത​മ​മാ​ണ് എ​ന്ന് പറയുന്ന വിഡി​യോ ട്രം​പ് ട്വി​റ്റ​റി​ൽ ഷെ​യ​ർ ചെ​യ്തി​രു​ന്നു. ഇ​തും വി​വാ​ദ​മാ​യി​രു​ന്നു.

ഫോക്സ് ന്യൂസ് ചാനലിനു നൽകിയ ഒരു അഭിമുഖത്തിന്‍റെ വിഡിയോ ക്ലിപ്പാണ് ഫേസ്ബുക്കിൽ ഉണ്ടായിരുന്നത്. കൊവിഡിനെക്കുറിച്ച് ലോകത്തിന് ഇപ്പോഴും കൂടുതൽ അറിവുകളൊന്നുമില്ല. കുട്ടികൾക്ക് കൊവിഡ് ബാധിച്ചാലും രോഗവ്യാപനമുണ്ടാകും. കുട്ടികളിൽനിന്ന് മുതിർന്നവർക്കു ബാധിക്കും. രോഗലക്ഷണങ്ങളില്ലാതെ പോലും കൊവിഡ് പകരുമെന്നാണു തെളിഞ്ഞിരിക്കുന്നത്. ഇതെല്ലാം അവഗണിച്ചാണ് കുട്ടികൾ ഏതാണ്ടു സുരക്ഷിതർ എന്ന നിലയിൽ ട്രംപിന്‍റെ പോസ്റ്റെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

ഇതേ വിഡിയോ ക്ലിപ്പ് ട്വിറ്ററും നീക്കിയിട്ടുണ്ട്. തങ്ങളുടെ നിയമങ്ങൾക്ക് വിരുദ്ധമാണ് ഇതെന്നാണു ട്വിറ്ററും പറയുന്നത്. നേരത്തേ ട്രംപിന്‍റെ ചില പോസ്റ്റുകൾക്ക് ഫേസ്ബുക്ക് മുന്നറിയിപ്പു ലേബലുകൾ പതിച്ചിരുന്നു. ട്രംപിന്‍റെ പ്രചാരണ വിഭാഗം നൽകിയ ചില പരസ്യങ്ങൾ ജൂണിൽ ഫേസ്ബുക്ക് നീക്കുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് പക്ഷപാതം കാണിക്കുന്നുവെന്നാണ് ട്രംപിന്‍റെ പ്രചാരണ വിഭാഗം പരാതിപ്പെടുന്നത്. നവംബറിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പ്രസിഡന്‍റിന്‍റെ പക്ഷം നടത്തുന്ന പ്രചാരണങ്ങൾ പല തവണ വിവാദമുയർത്തിയിട്ടുണ്ട്. 


വാർത്തകൾ

Sign up for Newsletter



top