30
September 2020 - 11:29 am IST

Download Our Mobile App

Cricket

england-ireland-cricket-match-review

ഐ​റി​ഷ് അ​ട്ടി​മ​റി

Published:06 August 2020

ഇം​ഗ്ല​ണ്ടി​ന് ഐ​റി​ഷ് ഷോ​ക്ക്. ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന്‍റെ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് ഐ​റി​ഷ് പ​ട കൊ​യ്ത​ത്. റെ​ക്കോ​ഡ് റ​ണ്‍ചേ​സ് ന​ട​ത്തി​യാ​യി​രു​ന്നു അ​യ​ര്‍ല​ന്‍ഡി​ന്‍റെ ജ​യം.

ഇംഗ്ലണ്ടിനെതിരേ റെക്കോഡ് വിജയവുമായി അയർലൻഡ്

സ​താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​ന് ഐ​റി​ഷ് ഷോ​ക്ക്. ഏ​ക​ദി​ന പ​ര​മ്പ​ര തൂ​ത്തു​വാ​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന്‍റെ അ​ട്ടി​മ​റി വി​ജ​യ​മാ​ണ് ഐ​റി​ഷ് പ​ട കൊ​യ്ത​ത്. റെ​ക്കോ​ഡ് റ​ണ്‍ചേ​സ് ന​ട​ത്തി​യാ​യി​രു​ന്നു അ​യ​ര്‍ല​ന്‍ഡി​ന്‍റെ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഒ​രു പ​ന്ത് ബാ​ക്കി​നി​ല്‍ക്കെ 328 റ​ണ്‍സെ​ന്ന വ​മ്പ​ന്‍ സ്‌​കോ​ര്‍ നേ​ടി​യ​പ്പോ​ള്‍ അ​യ​ര്‍ലാ​ന്‍ഡി​ന് ആ​രും ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഒ​രു പ​ന്ത് ബാ​ക്കി​നി​ല്‍ക്കെ വെ​റും മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ അ​യ​ര്‍ലാ​ന്‍ഡ് ല​ക്ഷ്യം മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. ഐ​റി​ഷ് ടോ​പ്സ്‌​കോ​റ​ര്‍ പോ​ള്‍ സ്റ്റി​ര്‍ലി​ങ് മാ​ന്‍ ഓ​ഫ് ദി ​മാ​ച്ചാ​യ​പ്പോ​ള്‍ ഇം​ഗ്ല​ണ്ടി​ന്‍റെ ഡേ​വി​ഡ് വി​ല്ലി​യാ​ണ് പ്ലെ​യ​ര്‍ ഓ​ഫ് ദി ​സീ​രീ​സ്. 
 
ആ​ദ്യ​ത്തെ ര​ണ്ടു മ​ല്‍സ​ര​ങ്ങ​ളും ജ​യി​ച്ച് ഇം​ഗ്ല​ണ്ട് നേ​ര​ത്തേ 2-1ന് ​പ​ര​മ്പ​ര കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ത​ക​ര്‍ത്ത​ടി​ച്ച് അ​യ​ര്‍ല​ന്‍ഡ് ഇം​ഗ്ല​ണ്ടു​യ​ര്‍ത്തി​യ 329 റ​ണ്‍സെ​ന്ന വി​ജ​യ​ല​ക്ഷ്യം അ​യ​ര്‍ല​ന്‍ഡി​നെ ഭ​യ​പ്പെ​ടു​ത്തി​യി​ല്ല. ത​ക​ര്‍ത്ത​ടി​ച്ച അ​വ​ര്‍ ലോ​ക ചാം​പ്യ​ന്‍മാ​രെ സ്ത​ബ്ധ​രാ​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ര്‍ പോ​ള്‍ സ്റ്റി​ര്‍ലി​ങി​ന്‍റെ​യും (142) ക്യാ​പ്റ്റ​ന്‍ ആ​ന്‍ഡ്രു ാല്‍ബി​ര്‍നി​യു​ടെ​യും (113) സെ​ഞ്ചു​റി​ക​ളാ​ണ് ഐ​റി​ഷ് വി​ജ​യ​ത്തി​നു അ​ടി​ത്ത​റ​യി​ട്ട​ത്. 
 
128 പ​ന്തി​ല്‍ ഒ​മ്പ​ത് ബൗ​ണ്ട​റി​ക​ളും ആ​റു സി​ക്സ​റു​മു​ള്‍പ്പെ​ട്ട​താ​യി​രു​ന്നു സ്റ്റെ​ര്‍ലി​ങി​ന്‍റെ ഇ​ന്നി​ങ്സെ​ങ്കി​ല്‍ 112 പ​ന്തി​ല്‍ 12 ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് ബാ​ല്‍ബി​ര്‍നി 113 റ​ണ്‍സ് നേ​ടി​യ​ത്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ സ്റ്റി​ര്‍ലി​ങ്- ബാ​ല്‍ബി​ര്‍നി ജോ​ടി വാ​രി​ക്കൂ​ട്ടി​യ​ത് 214 റ​ണ്‍സാ​ണ്. ഇ​രു​വ​രും പു​റ​ത്താ​യ ശേ​ഷം ഹാ​രി ഹെ​ക്ട​റും (26 പ​ന്തി​ല്‍ 29*) കെ​വി​ന്‍ ഒ​ബ്രെ​യ്നും (15 പ​ന്തി​ല്‍ 21*) ചേ​ര്‍ന്നു ജ​യം പൂ​ര്‍ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ച്ച​ത് മോ​ര്‍ഗ​ന്‍ ക്യാ​പ്റ്റ​ന്‍ ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍റെ (106) ഇ​ടി​വെ​ട്ട് സെ​ഞ്ചു​റി​യാ​ണ് ഒ​രു ഘ​ട്ട​ത്തി​ല്‍ ബാ​റ്റി​ങ് ത​ക​ര്‍ച്ച നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ര​ക്ഷി​ച്ച​ത്. 
   
മൂ​ന്നി​ന് 44 റ​ണ്‍സെ​ന്ന നി​ല​യി​ല്‍ ഇം​ഗ്ല​ണ്ട് തു​ട​ക്ക​ത്തി​ല്‍ പ​ത​റി​യി​രു​ന്നു. മു​ന്‍നി​ര​യി​ല്‍ ജാ​സ​ണ്‍ റോ​യ് (1), ജോ​ണി ബെ​യ​ര്‍സ്റ്റോ (4), ജെ​യിം​സ് വി​ന്‍സ് (16) എ​ന്നി​വ​ര്‍ക്കൊ​ന്നും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്‍കാ​നാ​യി​ല്ല. 84 പ​ന്തി​ല്‍ 15 ബൗ​ണ്ട​റി​ക​ളും നാ​ലു സി​ക്സ​റു​മു​ള്‍പ്പെ​ട്ട​താ​യി​രു​ന്നു മോ​ര്‍ഗ​ന്‍റെ ഇ​ന്നി​ങ്സ്. ടോം ​ബാ​ന്‍റ​ണ്‍ 58 (51 പ​ന്ത്, 6 ബൗ​ണ്ട​റി, 1 സി​ക്സ​ര്‍), ഡേ​വി​ഡ് വി​ല്ലി 51 (42 പ​ന്ത്, 3 ബൗ​ണ്ട​റി, 3 സി​ക്സ​ര്‍), ടോം ​ക​റെ​ന്‍ 38 (54 പ​ന്ത്, 4 ബൗ​ണ്ട​റി) എ​ന്നി​വ​രു​ടെ ഇ​ന്നി​ങ്സു​ക​ളും ഇം​ഗ്ല​ണ്ടി​നു ക​രു​ത്താ​യി. അ​യ​ര്‍ല​ന്‍ഡി​നാ​യി ക്രെ​യ്ഗ് യ​ങ് മൂ​ന്നും ജോ​ഷ്വ ലി​റ്റി​ലും ക​ര്‍ട്ടി​സ് കാം​പ​റും ര​ണ്ടു വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. വ​ഴി​മാ​റി​യ റെ​ക്കോ​ഡു​ക​ള്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ല്‍ ഒ​രു ടീം ​ഏ​ക​ദി​ന​ത്തി​ല്‍ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ റ​ണ്‍ചേ​സ് കൂ​ടി​യാ​ണ് ഈ ​മ​ല്‍സ​ര​ത്തി​ലേ​ത്. 
  
2002ല്‍ ​സൗ​ര​വ് ഗാം​ഗു​ലി​ക്കു കീ​ഴി​ല്‍ ഇം​ഗ​ഗ്ല​ണ്ടി​നെ​തി​രേ ഇ​ന്ത്യ സ്ഥാ​പി​ച്ച 326 റ​ണ്‍സെ​ന്ന റ​ണ്‍ ചേ​സ് റെ​ക്കോ​ഡ് ഐ​റി​ഷ് പ​ട തി​രു​ത്തു​ക​യാ​യി​രു​ന്നു. ലോ​ര്‍ഡ്സി​ല്‍ ന​ട​ന്ന നാ​റ്റ്വെ​സ്റ്റ് ട്രോ​ഫി​യു​ടെ ഫൈ​ന​ലി​ലാ​യി​രു​ന്നു മു​ഹ​മ്മ​ദ് കൈ​ഫും യു​വ​രാ​ജ് സി​ങും ചേ​ര്‍ന്ന് 2002ല്‍ ​ഇ​ന്ത്യ​ക്കു വേ​ണ്ടി റെ​ക്കോ​ഡ് റ​ണ്‍ചേ​സ് ന​ട​ത്തി​യ​ത്. ഏ​ക​ദി​ന​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഒ​രു ടീ​മി​ന്‍റെ ഏ​റ്റ​വും വ​ലി​യ നാ​ലാ​മ​ത്തെ റ​ണ്‍ചേ​സാ​ണ് ഐ​റി​ഷ് ടീ​മി​ന്‍റേ​ത്. 
 
കൂ​ടാ​തെ അ​യ​ര്‍ല​ന്‍ഡി​ന്‍റെ ഏ​റ്റ​വും വ​ലി​യ റ​ണ്‍ചേ​സും ഇ​തു ത​ന്നെ​യാ​ണ്.. 2011ല്‍ ​ബെം​ഗ​ളൂ​രു​വി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ത​ന്നെ 328 റ​ണ്‍സ് ചേ​സ് ചെ​യ്ത​താ​യി​രു​ന്നു അ​വ​രു​ടെ മു​ന്‍ റെ​ക്കോ​ഡ്. ഏ​ക​ദി​ന​ത്തി​ല്‍ അ​യ​ര്‍ലാ​ന്‍ഡി​ന്‍റെ ര​ണ്ടു ബാ​റ്റ്സ്മാ​ന്‍മാ​ര്‍ ഒ​രേ ക​ളി​യി​ല്‍ സെ​ഞ്ചു​റി നേ​ടി​യ​ത് ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്.

മോ​ര്‍ഗ​നു ലോ​ക റെ​ക്കോ​ഡ്

സ​താം​പ്ട​ണ്‍: ഇം​ഗ്ല​ണ്ടി​ന്‍റെ നി​ശ്ചി​ത ഓ​വ​ര്‍ ടീം ​ക്യാ​പ്റ്റ​നും സ്റ്റാ​ര്‍ ബാ​റ്റ്സ്മാ​നു​മാ​യ ഇ​യോ​ന്‍ മോ​ര്‍ഗ​നു ലോ​ക റെ​ക്കോ​ര്‍ഡ്. അ​യ​ര്‍ലാ​ന്‍ഡി​നെ​തി​രേ ന​ട​ന്ന മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം ച​രി​ത്ര​ത്തി​ല്‍ ഇ​ടം പി​ടി​ച്ച​ത്. ക​ളി​യി​ല്‍ ഇം​ഗ്ല​ണ്ട് അ​ട്ടി​മ​റി​ത്തോ​ല്‍വി​യേ​റ്റു വാ​ങ്ങി​യെ​ങ്കി​ലും മോ​ര്‍ഗ​ന്‍റെ ലോ​ക റെ​ക്കോ​ര്‍ഡ് ഇം​ഗ്ല​ണ്ടി​നു ആ​ശ്വാ​സ​മാ​യി. ക​ളി​യി​ല്‍ 106 റ​ണ്‍സാ​ണ് അ​ദ്ദേ​ഹം നേ​ടി​യ​ത്. 
 
നാ​യ​ക​നെ​ന്ന ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ​റു​ക​ള്‍ നേ​ടി​യ താ​ര​മെ​ന്ന റെ​ക്കോ​ഡാ​ണ് മോ​ര്‍ഗ​ന്‍ സ്വ​ന്ത​ത​മാ​ക്കി​യ​ത്. ധോ​ണി​യു​ടെ റെ​ക്കോ​ഡാ​ണ് മോ​ര്‍ഗ​ന്‍ പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ 211 സി​ക്സ​റു​ക​ളാ​യി​രു​ന്നു ധോ​ണി​യു​ടെ സ​മ്പാ​ദ്യം. ഇ​താ​ണ് മോ​ര്‍ഗ​ന്‍ മ​റി​ക​ട​ന്ന​ത്. അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ നാ​ലു സി​ക്സ​റു​ക​ള്‍ പാ​യി​ച്ച​തോ​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​ക്സ​ര്‍ സ​മ്പാ​ദ്യം 215 ആ​യി ഉ​യ​ര്‍ന്നു. 332 മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​നെ ന​യി​ച്ചാ​ണ് ധോ​ണി 211 സി​ക്സ​റു​ക​ള്‍ പ​റ​ത്തി​യ​ത്. എ​ന്നാ​ല്‍ ധോ​ണി​യേ​ക്കാ​ള്‍ പ​കു​തി​യി​ല്‍ താ​ഴെ മ​ത്സ​ര​ങ്ങ​ളി​ലാ​ണ് മോ​ര്‍ഗ​ന്‍റെ നേ​ട്ടം. വെ​റും 163 മ​ല്‍സ​ര​ങ്ങ​ല്‍ നി​ന്നാ​ണ് അ​ദ്ദേ​ഹം 215 സി​ക്സ​റു​ക​ള്‍ നേ​ടി​യ​ത്. ക്യാ​പ്റ്റ​നെ​ന്ന നി​ല​യി​ല്‍ ത​ന്‍റെ റെ​ക്കോ​ഡ് മോ​ര്‍ഗ​ന്‍ ത​ട്ടി​യെ​ടു​ത്തെ​ങ്കി​ലും അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ കൂ​ടു​ത​ല്‍ സി​ക്സ​റു​ക​ളു​ള്ള​ത് ധോ​ണി​യു​ടെ പേ​രി​ലാ​ണ്. മൂ​ന്നു ഫോ​ര്‍മാ​റ്റു​ക​ളി​ല്‍ നി​ന്നു​മാ​യി ധോ​ണി 359 സി​ക്സ​റു​ക​ള്‍ നേ​ടി​യ​പ്പോ​ള്‍ മോ​ര്‍ഗ​ന്‍ 328 സി​ക്സ​റു​ക​ള്‍ പാ​യി​ച്ചു. 
 
അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ല്‍ കൂ​ടു​ത​ല്‍ സി​ക്സ​റു​ക​ള​ടി​ച്ച മൂ​ന്നാ​മ​ത്തെ ക്യാ​പ്റ്റ​ന്‍ ഓ​സ്ട്രേ​ലി​യ​യു​ടെ മു​ന്‍ ഇ​തി​ഹാ​സം റി​ക്കി പോ​ണ്ടി​ങാ​ണ്. 171 സി​ക്സ​റു​ക​ള്‍ പോ​ണ്ടി​ങ്ങി​ന്‍റെ പേ​രി​ലു​ണ്ട്. ന്യൂ​സി​ല​ന്‍ഡി​ന്‍റെ മു​ന്‍ വെ​ടി​ക്കെ​ട്ട് താ​രം ബ്രെ​ന്‍ഡ​ന്‍ മ​ക്കു​ല്ല​മാ​ണ് (170) തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. മോ​ര്‍ഗ​ന്‍റെ ഇ​ന്നി​ങ്സ് അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ ത​ക​ര്‍പ്പ​ന്‍ ഇ​ന്നി​ങ്സാ​യി​രു​ന്നു മോ​ര്‍ഗ​ന്‍ ക​ളി​ച്ച​ത്. മൂ​ന്നു വി​ക്ക​റ്റു​ക​ള്‍ തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ട് പ​ത​റി നി​ല്‍ക്കെ​യാ​ണ് അ​ദ്ദേ​ഹം ക്യാ​പ്റ്റ​ന്‍റെ ക​ളി പു​റ​ത്തെ​ടു​ത്ത​ത്. കൗ​ണ്ട​ര്‍ അ​റ്റാ​ക്കി​ങ് ഗെ​യിം ക​ളി​ച്ച മോ​ര്‍ഗ​ന്‍ ടോം ​ബാ​ന്‍റ​ണി​നൊ​പ്പം 146 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. വെ​റും 100 പ​ന്തു​ക​ളി​ലാ​യി​രു​ന്നു ഇ​ത്. 78 പ​ന്തു​ക​ളി​ലാ​ണ് മോ​ര്‍ഗ​ന്‍ ത​ന്‍റെ സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. 


വാർത്തകൾ

Sign up for Newsletter



top