30
September 2020 - 11:20 am IST

Download Our Mobile App

Market

gold

ദേ വീണ്ടും കൂടി; സ്വർണ വിലയിൽ ഇന്ന് 120 രൂപയുടെ വർധന

Published:06 August 2020

120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 41,320 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 15 രൂപ കൂടി 5165 രൂപയാണ് ഗ്രാമിന്‍റെ വില.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിലുള്ള വർധന തുടരുന്നു. 120 രൂപയുടെ വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 41,320 രൂപയാണ് ഇന്ന് പവന്‍റെ വില. ഗ്രാമിന്‍റെ വിലയിലും വർധനയുണ്ട്. 15 രൂപ കൂടി 5165 രൂപയാണ് ഗ്രാമിന്‍റെ വില. ബുധനാഴ്ച രണ്ട് തവണയായിരുന്നു സ്വർണവില കൂടിയത്. 920 രൂപ കൂടിയിരുന്നു. ഇതോടെ ആറു ദിവസം കൊണ്ട് 1320 രൂപയുടെ വില വർധനയാണ് ഉണ്ടായത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പവൻ വില ആദ്യമായി 40,000 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് കൂടിയതാണ് വില വർധനവിന് കാരണം. കൊ​വി​ഡ് വ്യാ​പ​നം ആ​ഗോ​ള സ​മ്പ​ദ്ഘ​ട​ന​യി​ല്‍ ഉ​യ​ര്‍ത്തു​ന്ന ഭീ​ഷ​ണിയും വില കൂടലിന് കാരണമായി. കൊ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ വൈ​കു​ന്നി​ട​ത്തോ​ളം വി​ല​യി​ലെ വ​ര്‍ധ​ന തു​ട​രാ​നാ​ണ് സാ​ധ്യ​ത.


വാർത്തകൾ

Sign up for Newsletter



top