30
September 2020 - 11:34 am IST

Download Our Mobile App

National

singh

നടി റിയ ചക്രബർത്തി ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്

Published:06 August 2020

സുശാന്തിന്‌‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് ചോദിച്ചറിച്ചറിഞ്ഞത്.ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയും പരാതിയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് റിയ 15 കോടി പിൻവലിച്ചതായും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു.അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടിയും താരത്തിന്റെ കാമുകിയുമായ റിയ ചക്രബർത്തിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്.ഓഗസ്റ്റ് ഏഴ് വെള്ളിയാഴ്ച ഹാജരാകാനാണ് റിയയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കൽ സംശയത്തിന്റെയും സുശാന്ത് സിംഗ് രാജ്പുത്തിന്‌ ഫണ്ട് വ്യക്തിഗത ആവശ്യങ്ങൾക്കായി റിയ ഉപയോഗിച്ചുവെന്ന സംശയത്തിന്റെയും അടിസ്ഥാനത്തിൽ നൽകിയ പരാതിയിലാണ് റിയയോട് ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്

.റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.സുശാന്ത് സിംഗ് രാജ്പുതിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് റിയയോടും റിയയുടെ ചാർട്ടേർഡ് അക്കൗണ്ടിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.സുശാന്തിന്‌‍റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ കമ്പനികളെ കുറിച്ചുമുള്ള വിവരങ്ങളാണ് എൻഫോഴ്സ്മെന്റ് സുശാന്തിന്റെ ചാർട്ടേഡ് അക്കൗണ്ടിൽ നിന്ന് ചോദിച്ചറിച്ചറിഞ്ഞത്.ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നിവയും പരാതിയിൽ ആരോപിച്ചിരുന്നു. കൂടാതെ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് റിയ 15 കോടി പിൻവലിച്ചതായും കെകെ സിംഗ് പരാതിയിൽ ആരോപിച്ചിരുന്നു.അതേസമയം സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. സുപ്രീംകോടതിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.


വാർത്തകൾ

Sign up for Newsletter



top