30
September 2020 - 11:58 am IST

Download Our Mobile App

National

sadhiya

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി അന്തരിച്ചു

Published:06 August 2020

63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്.സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഓഫ് ഡൽഹി എന്നിവയാണ് ദഹ്ൽവിയുടെ പ്രസിദ്ധമായ പുസ്തകങ്ങൾ.  'ഷമ' കുടുംബാംഗമായിരുന്നു. 1938ൽ സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ദഹ്ൽവിയാണ് ഷമക്ക് തുടക്കമിട്ടത്. ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്നു ഷമ.ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയാണ്. സാദിയ. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി. 'ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഓഫ് ഡൽഹി' എന്നായിരുന്നു പുസ്തകത്തിന്റെ പേര്.

 

ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ സാദിയ ദഹ്ൽവി ഡൽഹിയിൽ അന്തരിച്ചു. 63 വയസായിരുന്നു. ദീർഘകാലമായി അർബുദ ബാധിതയായിരുന്നു. അർമാൻ അലി ദഹ്ൽവി മകനാണ്.സൂഫിസം ദി ഹാർട്ട് ഓഫ് ഇസ്ലാം, കോർട്ട് യാർഡ്: ദി ദർഗാസ് ഓഫ് ഡൽഹി എന്നിവയാണ് ദഹ്ൽവിയുടെ പ്രസിദ്ധമായ പുസ്തകങ്ങൾ.  'ഷമ' കുടുംബാംഗമായിരുന്നു. 1938ൽ സാദിയയുടെ മുത്തച്ഛനായിരുന്ന ഹാഫിസ് യൂസുഫ് ദഹ്ൽവിയാണ് ഷമക്ക് തുടക്കമിട്ടത്. ഉർദുവിലെ പ്രസിദ്ധമായ സിനിമാ, സാഹിത്യ മാസികയായിരുന്നു ഷമ.ഭക്ഷണ വിഭവങ്ങളെകുറിച്ചുള്ള ആധികാരികമായ ലേഖനങ്ങളിലൂടെ ശ്രദ്ധേയയാണ്. സാദിയ. 2017ൽ ഡൽഹിയിലെ ഭക്ഷണ വൈവിധ്യത്തെ കുറിച്ച് ഒരു പുസ്തകം പുറത്തിറക്കി. 'ജാസ്മിൻ ആൻഡ് ജിൻസ്: മെമ്മറീസ് ആൻഡ് റെസീപ്പീസ് ഓഫ് ഡൽഹി' എന്നായിരുന്നു പുസ്തകത്തിന്റെ പേര്.


വാർത്തകൾ

Sign up for Newsletter



top