30
September 2020 - 11:09 am IST

Download Our Mobile App

Special

tucson.jpg

ഏത് പട്ടിക്കും ഒരു ദിവസം വരും: ഇവൻ ടക്സൺ, ഇപ്പോൾ ഹ്യുണ്ടായിലെ സെയിൽസ് കൺസൾട്ടന്‍റ്

Published:06 August 2020

അങ്ങ് ബ്രസീലിൽ ഹ്യുണ്ടായിയുടെ ഷോറൂമിലെ സെയിൽസ് ഡോഗാണിപ്പോൾ ഈ തെരുവുനായ. ഈ നായയ്ക്ക് കാർ ഷോറൂമിൽ ജോലി കിട്ടിയ കഥയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഏത് പട്ടിക്കും ഒരു ദിവസം വരുമെന്ന് കേട്ടിട്ടില്ലേ... ഇവിടെ ഒരു തെരുവുനായയ്ക്ക് അങ്ങനെയൊരു ദിവസമെത്തിയിരിക്കുകയാണ്. അങ്ങ് ബ്രസീലിൽ ഹ്യുണ്ടായിയുടെ ഷോറൂമിലെ സെയിൽസ് ഡോഗാണിപ്പോൾ ഈ തെരുവുനായ. ഈ നായയ്ക്ക് കാർ ഷോറൂമിൽ ജോലി കിട്ടിയ കഥയാണിപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഹ്യുണ്ടായിയുടെ ഷോറൂമിന് സമീപം ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു ഈ തെരുവുനായ.

വളരെ പെട്ടെന്ന് തന്നെ ജീവനക്കാരുമായി അവനങ്ങ് ഇണങ്ങി. ഇതോടെ നായയെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു. ദത്തെടുക്കുക മാത്രമല്ല ടക്സൺ പ്രൈം എന്ന പേരു കൂടി നൽകി അവനെ ജോലിക്കുമെടുത്തു. രണ്ട് ദിവസം മുൻപാണ് കമ്പനി തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിലൂടെ ടക്സണെ പരിചയപ്പെടുത്തിയത്.

ഒരു വയസ് പ്രായമുള്ള ടക്സണെ ഹ്യുണ്ടായി കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവൻ സഹപ്രവർത്തകരെയും ഉപഭോക്താക്കളെയും ഇപ്പോൾ തന്നെ കൈയിലെടുത്തു കഴിഞ്ഞു എന്നായിരുന്നു കമ്പനിയുടെ കുറിപ്പ്.

ബ്രസീലിലെ എസ്പിരിറ്റോ സാന്‍റോയിലുള്ള ഹ്യുണ്ടായി ഷോറൂമിലെ ജീവനക്കാരനാണിപ്പോൾ ഇവൻ. ഫോട്ടൊയോട് കൂടിയ കമ്പനിയുടെ തിരിച്ചറിയൽ കാർഡ് വരെ സ്വന്തമായുള്ള ഹ്യുണ്ടായിയുടെ ഔദ്യോഗിക ജോലിക്കാരനാണ് ടക്സൺ.

ഇവിടെ വന്നാൽ ജോലിക്കാരുടെ തിരിച്ചറിയൽ കാർഡും തൂക്കിയിരിക്കുന്ന ടക്സണെ കാണാം. ഇവിടെയെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുകയാണ് ടക്സന്‍റെ ജോലി. ഷോറൂമിനുള്ളിൽ തന്നെയാണ് ടക്സന്‍റെ താമസവും. 32800 ത്തിലധികം പേരാണ് ടക്സനെ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

Mais do que pet friendly, somos pet family: se hoje é o Dia do Vira-lata, não faltam razões e #pets para comemorar! Conheçam o @tucson_prime o “cãosultor” de vendas da concessionária @PrimeHyundai de Serra – ES. O novo integrante tem cerca de um ano, foi acolhido pela família #Hyundai e já conquistou colegas de trabalho e clientes com a sua simpatia - e se ele também acabou de conquistar a sua, toque duas vezes na foto! E você, tem um membro da família com quatro patas assim que adora o seu #Hyundai? Poste a sua foto com #HyundaiPets e fique de olho: ela pode aparecer por aqui. #DiaDoViraLata #PetFriendly #Dogs #Caes #Animais #HyundaiBR

A post shared by Hyundai Motor Brasil (@hyundaibr) on


വാർത്തകൾ

Sign up for Newsletter



top