30
September 2020 - 12:04 pm IST

Download Our Mobile App

Flash News
Archives

Mollywood

prachi-tehlan

പ്രാചിയുടെ വിവാഹാഘോഷ ചടങ്ങുകൾ തുടങ്ങി; ചിത്രങ്ങൾ പുറത്ത്

Published:06 August 2020

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാചി തന്‍റെ വിവാഹവാർത്ത പുറത്തുവിട്ടത്. കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹമെന്നും അമ്പത് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും പ്രാചി അറിയിച്ചിരുന്നു.

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പ്രാചി തെഹ്‌ലാൻ. പഞ്ചാബി താരമായ പ്രാചിയുടെ മലയാള അരങ്ങേറ്റ ചിത്രമായിരുന്നു മാമാങ്കം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാചി തന്‍റെ വിവാഹവാർത്ത പുറത്തുവിട്ടത്. കൊവിഡ് മാനണ്ഡങ്ങള്‍ പാലിച്ചാണ് വിവാഹമെന്നും അമ്പത് പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നും പ്രാചി അറിയിച്ചിരുന്നു.

ഓഗസ്റ്റ് ഏഴിനാണ് താരത്തിന്‍റെ വിവാഹം. എല്ലാവിധ സുരക്ഷ മുന്‍കരുതലുമെടുത്താണ് വിവാഹം നടത്തുക. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത്ത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012മുതല്‍ പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും നടക്കുക. നിശ്ചയം രാവിലെയും വിവാഹം വൈകീട്ടുമായിട്ടാണ് നടത്തുന്നത്.

വിവാഹത്തിന് എത്തുന്ന അതിഥികളോടെല്ലാം മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാസ്‌കും സാനിറ്റൈസറുമെല്ലാം വിവാഹ വേദിയിലും ഉണ്ടാകുമെന്ന് പ്രാചി പറഞ്ഞിരുന്നു. വിവാഹത്തിന് എത്തുന്ന ഓരോരുത്തരുടെയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും താരം പറഞ്ഞു.

ഓഗസ്റ്റ് മൂന്ന് മുതല്‍ പ്രാചിയുടെ വിവാഹ ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താരം തന്‍റെ മെഹന്ദി ചടങ്ങിന്‍റെ ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്.  രോഹിത് സരോഹയ്‌ക്കൊപ്പമുളള ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.


വാർത്തകൾ

Sign up for Newsletter



top