02
October 2020 - 1:49 am IST

Download Our Mobile App

Flash News
Archives

Kerala

VARG.jpg

രാജ്യസഭ തെരഞ്ഞെടുപ്പ് : യുഡിഎഫ് സ്ഥാനാർഥിയായി ലാൽ വർഗീസ് കൽപ്പകവാടി

Published:06 August 2020

സ്ഥാനാർഥിയെ നിർത്താതിരുന്നാൽ തെറ്റായ സന്ദേശമാകുമെന്ന് യുഡിഎഫ് വിലയിരുത്തിയതിനാലാണ് മത്സരം 

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റെ ലാൽ വർഗീസ് കൽപ്പകവാടിയെ തീരുമാനിച്ചു. ഇടത് സ്ഥാനാർഥിയുടെ വിജയം ഉറപ്പാണെങ്കിലും സ്ഥാനാർഥിയെ നിർത്താൻ യുഡിഎഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

സ്ഥാനാർഥിയെ നിർത്താതിരുന്നാൽ തെറ്റായ സന്ദേശമാകുമെന്ന് യുഡിഎഫ് വിലയിരുത്തിയതിനാലാണ് മത്സരത്തിന്  വഴി ഒരുങ്ങിയത്. എം.പി. വീരേന്ദ്രകുമാർ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 24നാണ് വോട്ടെടുപ്പ്. എം.വി. ശ്രേയാംസ് കുമാർ ആണ് ഇടതു മുന്നണി സ്ഥാനാർഥി.


വാർത്തകൾ

Sign up for Newsletter



top