30
September 2020 - 11:54 am IST

Download Our Mobile App

National

ipl

ഇത്തവണ ഐപിഎലിനൊപ്പം വിവോ ഇല്ല

Published:06 August 2020

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന്  ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. 

ഈ സീസണിൽ ഐപിഎലിനെ വിവോ സ്പോൺസർ ചെയ്യില്ലെന്ന് ബിസിസിഐ. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ബിസിസിഐ ശരിവെച്ചിരിക്കുന്നത്. 2020 ഐപിഎലിലെ കൂട്ടുകെട്ട് റദ്ദാക്കാൻ വിവോയും ബിസിസിഐയും തീരുമാനിച്ചിരിക്കുന്നു എന്നാണ് വാർത്താ കുറിപ്പിലൂടെ ബിസിസിഐ അറിയിച്ചത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾക്കിടയിലും ചൈനീസ് കമ്പനിയായ വിവോയുമായി സ്പോൺസർഷിപ്പ് തുടരുമെന്നറിയിച്ച ബിസിസിഐക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നു, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നീക്കം.സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. അഞ്ച് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന്  ആരംഭിക്കും. സെപ്തംബർ 26 മുതൽ നവംബർ 8 വരെ ഐപിഎൽ നടത്താനായിരുന്നു നേരത്തെ ബിസിസിഐ തീരുമാനിച്ചിരുന്നത്. 


വാർത്തകൾ

Sign up for Newsletter



top