30
September 2020 - 11:12 am IST

Download Our Mobile App

National

rain.jpg

രാജ്യത്ത് അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

Published:06 August 2020

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്തെ ഭൂരിപക്ഷം മേഖലകളിലും അടുത്ത 24 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗുജറാത്ത്, കൊങ്കൺ മേഖല, മധ്യ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയെന്ന് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. 

രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ഈ മാസം ഒമ്പതോടെ പുതിയ ന്യൂനമർദ്ദം രൂപം കൊള്ളും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മധ്യ ഇന്ത്യയിലും വടക്കുകിഴക്കൻ മേഖലയിലും ഇത് മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.


വാർത്തകൾ

Sign up for Newsletter



top